കശ്മീര്‍: മോദിയ്ക്കും ബിജെപിയ്ക്കുമെതിരെ പടനയിക്കാന്‍ ഐഎഎസ് ഉപേക്ഷിച്ച് സ്വന്തം പാര്‍ട്ടി രൂപീകരിച്ച കശ്മീരിലെ ചെറുപ്പക്കാരന് ഇപ്പോള്‍ നരേന്ദ്രമോദിയുടെ ആരാധകനായി മാറിയത് മോദി വിരുദ്ധരായ കശ്മീരിലെ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നു.
ഞായറാഴ്ച മോദി നടത്തിയ മന് കി ബാത്തിനെ പുകഴ്ത്തി ഷാ ഫെയ്സല്‍ ട്വീറ്റ് ചെയ്തതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. ഇന്ത്യയിലെ 1.3 കോടി ജനങ്ങള്‍ ഒരൊറ്റ കുടുംബമായി ഒരുമിച്ച് ചേരുകയും ഓരോരുത്തരും പരസ്പരം സംസാരിക്കുകയും തമ്മില്‍ തമ്മില്‍ കേള്‍ക്കുകയും ചെയ്യുന്നതുപോലെയാണ് മോദിയുടെ മന് കി ബാത്തെന്നായിരുന്നു മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ഷാ ഫെയ്സലിന്റെ ട്വീറ്റ്. ഈ മന് കി ബാത്തില്‍ നിന്നും എന്റെ കണ്ടെത്തല്‍ ഇതാണ്: ‘ഫലപ്രദമായ ആശയവിനിമയത്തിലൂടെ ഒരു രാജ്യത്തെ മുഴുവന്‍ ഒരു കുടുംബമാക്കി മാറ്റാനാകും, ഐക്യം ഊട്ടിയുറപ്പിക്കാനാകും’- ഷാ ഫെയ്സല്‍ ട്വീറ്റ് ഇങ്ങിനെ അവസാനിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം മോദി സര്‍ക്കാരിന്റെ കോവിഡ് വാക്സിന് പദ്ധതികളെ ഷാ ഫെയ്സല്‍ പ്രശംസിച്ചിരുന്നു. ഇതോടെ കശ്മീരിലെ ഇസ്ലാമിക സംഘടകള്‍ ഷാ ഫെയ്സലിനും അദ്ദേഹം രൂപീകരിച്ച ജമ്മു ആന്റ് കശമീര്‍ പീപ്പിള്‍സ് മൂവ്മെന്റിനും(ജെകെപിഎം) എതിരെ തിരിഞ്ഞിരിക്കുകയാണ്. ഇസ്ലാമിനെ തിരിഞ്ഞുകുത്തിയിരിക്കുകയാണ് ഷാ ഫെയ്സല്‍ എന്നാണ് പൊതുവായ അവരുടെ വിമര്‍ശനം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഷാ ഫെയ്സലിനെതിരെ ശക്തമായ ആക്രമണം നടക്കുകയാണ്.
മോദിയുടെ മന് കി ബാത്തിനെ പ്രശംസിക്കുക വഴി സ്വന്തം ആത്മാവിനെ വില്‍ക്കുകയാണ് ഷാ ഫെയ്സല്‍ ചെയ്തതെന്നാണ് മൊഹമ്മദ് ആസിഫ് ഖാന് ട്വീറ്റ് ചെയ്തത്. 2019ല്‍ വലിയ വിപ്ലവകാരിയായിരുന്ന ഷാ ഫെയ്സല്‍ ഇപ്പോള്‍ മോദിയുടെ കാലുകള്‍ നക്കുകയാണെന്നും ആസിഫ് ഖാന് പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനി വീര്‍ സവര്‍ക്കറേക്കാള്‍ വലിയ പിണിയാളാണ് ഷാ ഫെയ്സലെന്നും ആസിഫ് ഖാന് കുറ്റപ്പെടുത്തുന്നു.
പണ്ട് ഷാ ഫെയ്സല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ഒരു ലേഖനം ചൂണ്ടിക്കാണിച്ചാണ് മുനീബ് ഖാന് ഷാ ഫെയ്സലിനെ വിമര്‍ശിച്ചത്. കശ്മീരികള്‍ക്ക് ഒന്നുകില്‍ മോദിയുടെ പിണിയാളാവുക അല്ലെങ്കില്‍ വിഘടനവാദിയാകുക എന്നീ രണ്ട് വഴികളേയുള്ളൂവെന്നായിരുന്നു അന്നത്തെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഷാ ഫെയ്സല്‍ പിണിയാളായി മാറിയിരിക്കുന്നുവെന്ന് മുനീബ് ഖാന് ട്വീറ്റില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: