ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ കണ്ടറിഞ്ഞ് ഇന്ത്യയും കരുക്കള്‍ നീക്കിത്തുടങ്ങി. ചൈനക്കെതിരായ നീക്കങ്ങളുടെ ഭാഗമായി അതിര്‍ത്തി ഗ്രാമത്തിലെ ഭൂമി പൊന്നുംവില നല്കി സൈന്യം ഏറ്റെടുത്തു. നിയന്ത്രണ രേഖക്കടുത്ത് പടിഞ്ഞാറന്‍ സിയാങ്ങ് ജില്ലയിലെ യോര്ണി രണ്ട് ഗ്രാമത്തിലെ ഭൂമിയാണ് സൈന്യം വിലക്കൊടുത്തു വാങ്ങിയത്.
നിയന്ത്രണ രേഖയില്‍ നിന്ന് 30 കിലോമീറ്റര്‍ ഉള്ളിലേക്കുമാറിയുള്ള ഇവിെട സൈനിക കേന്ദ്രം പണിയും. 150 പേര് മാത്രമാണ് ഇവിടെ താമസിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്ത് നിങ്ങ്ചിയില് ചൈനക്ക് താവളമുണ്ട്. 2018ല്‍ തവാങ്ങില്‍ സൈന്യം ഭൂമി ഏറ്റെടുത്തിരുന്നു. അവിടെ ഓരോ ഗ്രാമീണനും കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിച്ചിരുന്നു.
31 ഭൂ ഉടമകള്‍ക്കായി 41 കോടി രൂപയാണ് അന്ന് വിതരണം ചെയ്തത്. 2017ല്‍ മൂന്നു ഗ്രാമങ്ങളിലെ 152 കുടുംബങ്ങള്‍ക്ക് സൈന്യം നല്‍കിയത് 54 കോടി രൂപയാണ്. അതുപോലെ ഇപ്പോള്‍ ഇവിടെ താമസിക്കുന്ന 150 പേരും കോടീശ്വരന്മാരാകുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: