ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലേക്ക് നടത്തിയ മാര്‍ച്ചിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലത്തിലുള്ളവര്‍. കാര്‍ഷിക സമരത്തിന്റെ മറവില്‍ ഇടനിലക്കാരാണ് ട്രാക്ടര്‍ സമരവും തുടര്‍ന്ന് സംഘര്‍ഷങ്ങളുമുണ്ടാക്കിയത്. ഇവര്‍ നടത്തിയ അക്രമങ്ങളില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തുടര്‍ന്ന് ദല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാര്‍ച്ചില്‍ പങ്കെടുത്തതില്‍ തിരിച്ചറിഞ്ഞ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടത്തിയത്. അക്രമസംഭവങ്ങളുടെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്താണ് ഇതില്‍ ചിലരെ പോലീസ് തിരിച്ചറിഞ്ഞത്. പഞ്ചാബ് സ്വദേശികളായ ഇവര്‍ക്കുവേണ്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നതന്ന് ദല്‍ഹി പോലീസ് സ്വകാര്യ മാധ്യമത്തോട് വ്യക്തമാക്കി.
കലാപകാരികള്‍ക്കായി അന്വേഷണം നടത്തി വരികയാണ്. മുപ്പതോ നാല്‍പ്പതോ ട്രാക്ടറുകളിലും 150 ഓളം മോട്ടോര്‍ സൈക്കിളുകളിലും കാറുകളിലുമായി ആയിരത്തോളം പേരാണ് ചെങ്കോട്ട പരിസരത്ത് പ്രവേശിച്ചത്. അവിടെവെച്ച് പോലീസുകാരെ പിന്തുടര്‍ന്ന് ആക്രമിക്കുകയും അവരുടെ ഉപകരണങ്ങള്‍ കൊള്ളയടിക്കുകയും ചിലരെ പൊതു ടോയ്‌ലറ്റില്‍ ബന്ധികളാക്കുകയും ചെയ്‌തെന്നാണ് ദല്‍ഹി പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്.
അക്രമാസക്തരായ ചില പ്രതിഷേധക്കാര്‍ ദല്‍ഹി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് പൊലീസ് തെളിവുകള്‍ ശേഖരിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ 84 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: