ജറുസലേം: ഇന്ത്യയിലെ തങ്ങളുടെ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ ആദ്യപ്രതികരണവുമായി ഇസ്രായേല്‍. സ്ഫോടനത്തെ തുടര്‍ന്ന് ഇന്ത്യ സ്വീകരിച്ച നടപടിയില്‍ പൂര്‍ണ്ണവിശ്വാസമുണ്ട്. ഇസ്രായേലികളുടെയും ജൂതരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇസ്രായേല്‍ അധികൃതരുമായി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. രാജ്യതലസ്ഥാനത്തെ ഇസ്രായേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന് പൗരന്മാരെ ദല്‍ഹി സ്പെഷ്യല്‍ സെല്‍ ചോദ്യം ചെയ്യ്തിരുന്നു. എംബസിക്ക് അടുത്ത് താമസിക്കുന്ന ഇറാന് പൗരന്മാരെയാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ചോദ്യം ചെയ്യുന്നത്. ഇവര്‍ വിസ കാലാവധി കഴിഞ്ഞിട്ടും ദല്‍ഹിയില്‍ തന്നെ താമസിച്ചുവരികയായിരുന്നുവെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
സ്ഫോടനത്തിന് ഇറാനുമായി ബന്ധമുണ്ടെന്നുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നും കണ്ടെത്തിയ കത്തില്‍ നിന്നാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. ഇസ്രയേല്‍ അംബാസിഡര്‍ക്കുള്ള കത്ത് എന്ന് അംഭിസംബോധന ചെയ്തിട്ടുള്ളതാണ് ഈ കത്ത്. കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനം ട്രെയിലര്‍ മാത്രമാണെന്നും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് അടുത്ത് നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ആളാപായമില്ല. അന്വേഷണത്തിന്റെ ഭാഗമായി സ്ഫോടനമുണ്ടായ സ്ഥലത്തേക്ക് പൊതുജനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസിന് ലഭിച്ച തെളിവുകള്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന് കൈമാറിയിട്ടുണ്ട്. ഇറാന്റെ ഭീഷണികൂടി നിലനില്‍ക്കുന്നതിനാല്‍ മൊസാദിന്റെ പ്രത്യേക സംഘം ദല്‍ഹിയില്‍ സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: