Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവ്യാമാധവനെയും നാദിര്‍ഷയെയും വിസ്തരിക്കല്‍ നീട്ടി; വിപിന്‍ലാല്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി

കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് കൊറോണ രോഗം ബാധിച്ച സാഹചര്യത്തിലാണിത്. അടുത്ത മാസം എട്ട് വരെയാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സാക്ഷി വിസ്താരം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന് കൊറോണ രോഗം ബാധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2021, 05:01 pm IST
in Kerala

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ കോടതി ഫിബ്രവരി എട്ട് വരെ നിര്‍ത്തിവച്ചു.  

ദിലീപിന്റെ ഭാര്യ കാവ്യാമാധവനെ വ്യാഴാഴ്ച വിസ്തരിക്കാന്‍ തീരുമാനിച്ചതായിരുന്നു. അത് നടന്നില്ല. ഫെബ്രുവരി രണ്ടിന് സംവിധായകന്‍ നാദിര്‍ഷയുടെ വിസ്താരവും നടക്കില്ലെന്ന് ഉറപ്പായി.

കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് കൊറോണ രോഗം ബാധിച്ച സാഹചര്യത്തിലാണിത്. അടുത്ത മാസം എട്ട് വരെയാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സാക്ഷി വിസ്താരം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന് കൊറോണ രോഗം ബാധിച്ചത്. ഈ സാഹചര്യത്തില്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. ഇക്കാര്യം വിചാരണ കോടതി അംഗീകരിച്ചു.

അഭിഭാഷകന്റെ ഓഫീസിലുള്ളവരെല്ലാം ക്വാറന്‍റൈനിലാണ്. നിലവില്‍ ഷെഡ്യൂള്‍ ചെയ്ത സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവച്ചു.  

അതിനിടെ, കേസില്‍ മാപ്പ് സാക്ഷിയായ പത്താം പ്രതി വിപിന്‍ ലാല്‍ വിചാരണക്കോടതിയില്‍ നേരിട്ടെത്തി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കി. 50,000 രൂപയുടെ ബോണ്ടും തുല്ല്യതുകയ്‌ക്കുള്ള രണ്ട് ആള്‍ജാമ്യവും ഹാജരാക്കിയാണ് വിപിന്‍ലാല്‍ എറണാകുളം അഡീഷണല്‍ സ്പെഷ്യല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. നേരത്തെ, വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിചാരണക്കോടതി വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. എന്നാല്‍ വിപിന്‍ലാല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചു. വീണ്ടും ജയിലില്‍ കിടന്നാല്‍ പ്രതികള്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് തന്നെ അവരുടെ ഭാഗത്തേക്ക് മാറ്റുമെന്ന ഭയം വിപിന്‍ലാലിനുണ്ടായിരുന്നു. വിപിന്‍ലാലിന്റെ അപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വിപിന്‍ലാലിന് ജാമ്യം അനുവദിച്ചിരുന്നു. ഇത് പ്രകാരമാണ് വിപിന്‍ലാല്‍ വിചാരണക്കോടതിയില്‍ ഹാജരായി ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കിയത്.  

കോട്ടയം സ്വദേശിയായ ഇയാള്‍ നിലവില്‍ കാസര്‍കോട്ടെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെയെത്തി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് വിപിന്‍ നേരത്തെ പറഞ്ഞിരുന്നു.  

പ്രതികളെ സഹായിക്കണമെന്നാവശ്യപ്പെട്ട് തനിക്ക് മേലെ സമ്മര്‍ദ്ദമുണ്ടെന്നും കാണിച്ച് നേരത്തെ തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിപിന്‍ലാല്‍ നേരത്തെ ബേക്കല്‍ പൊലീസിനെ സമീപിച്ചിരുന്നു. വിപിന്‍ലാലിനെ സ്വാധീനിക്കുക എളുപ്പമല്ലെന്ന് മനസ്സിലായ ശേഷം നടന്‍ ദിലീപ് വിപിന്‍ലാലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു. ദിലീപിന് അനുകൂലമായ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ നടന്‍ ഗണേഷ്‌കുമാറിന്റെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ കോട്ടത്തല വിപിന്‍ലാലിന്റെ നാടായ കാസര്‍കോഡ് എത്തി ഭീഷണി മുഴക്കിയിരുന്നു. പ്രദീപ് കോട്ടത്തല അന്ന് ദിലീപിന്റെ അഭിഭാഷകന്റെ ക്ലാര്‍ക്കാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. 2020 ജനവരി 23നാണ് വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ പ്രദീപ്കുമാര്‍ ബേക്കലില്‍ എത്തിയത്. വിപിന്‍ലാലിന്റെ അമ്മാവന്‍ ജോലിചെയ്യുന്ന ആഭരണക്കടയില്‍ എത്തിയിരുന്നു. ജ്വല്ലറി കടയിലെ സിസിടിവി ദൃശ്യങ്ങള്‍െ വെച്ചാണ് പ്രദീപ്കുമാറിനെ പിന്നീട് അറസ്റ്റ് ചെയ്തത്. ഒരു കോണ്‍ഗ്രസ് നേതാവാണ് ഈ വീഡിയോ പുറത്തുവിട്ടത്.  

നേരത്തെ കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ളവര്‍ കിടന്ന ജയിലില്‍ അന്തേവാസിയായിരുന്നു വിപിന്‍ലാല്‍. നടിയെ ആക്രമിച്ചതിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് കേസില്‍ പ്രതികളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ലാലാണ്. തുടര്‍ന്ന് കത്തെഴുതാന്‍ സഹായി്ച്ച വിപിന്‍ലാലിനെ പ്രതിയാക്കിയെങ്കിലും അദ്ദേഹം മാപ്പ് സാക്ഷിയായി പുറത്തിറങ്ങി. മാപ്പ് സാക്ഷിയായതിന്റെ പേരില്‍ കോടതിയില്‍ നടന്‍ ദിലീപിനെതിരെ വിപിന്‍ലാല്‍ അന്ന് മൊഴി നല്‍കിയിരുന്നു.

ഇതിനിടെ വിഷ്ണു എന്ന മറ്റൊരു പ്രതികൂടി ദിലീപിനെതിരെ മൊഴിനല്‍കാന്‍ തയ്യാറായി അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയ്‌ക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ നല്‍കിയ കേസിലാണ് വിഷ്ണു പ്രതിയായത്. ഈ മൊബൈല്‍ ഉപയോഗിച്ചാണ് പള്‍സര്‍ സുനി നടന്‍ നാദിര്‍ഷായെ വിളിച്ചതെന്ന് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ നടി ഭാമ, നടന്‍ സിദ്ധിഖ് , ഇടവേള ബാബു,ബിന്ദുപണിക്കര്‍ തുടങ്ങി പ്രൊസിക്യൂഷന്‍ വിഭാഗം സാക്ഷികളായ ഒട്ടേറെപ്പോര്‍ ദിലീപിന് അനുകൂലമായി കൂറുമാറിയിരുന്നു.  ദിലീപിനെതിരായ മൊഴിയാണ് ഇവര്‍ മാറ്റിപ്പറഞ്ഞത്. 

2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്‌ക്കിടെ യുവനടി ആക്രമിക്കപ്പെട്ടത്.

Tags: നടിയെ ആക്രമിച്ച കേസ്നടിക്ക് നേരെ അതിക്രമംനടന്‍ ദിലീപ്ദിലീപ്ജാമ്യംകാവ്യാമാധവന്‍നാദിര്‍ഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാൻ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ്

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ടിന് അംഗീകരിച്ചു, വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കി

പുതിയ വാര്‍ത്തകള്‍

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.