തിരുവനന്തപുരം : ഡോാളര്‍ കടത്ത് കേസില്‍ കസ്റ്റംസ് സംഘം തന്നെ ചോദ്യം ചെയുമെന്നത് മാധ്യമ സൃഷ്ടിയാമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. അന്വേഷണ ഏജന്‍സികള്‍ തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. വാര്‍ത്താ ദാരിദ്യം കൊണ്ടാണ് മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നതെന്നും ശ്രീരാമകൃഷ്ണന്‍.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും അന്വേഷണ സംഘം മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഇതിനായി നിയമോപദേശം ഉള്‍പ്പടെ കസ്റ്റംസ് തേടിയിരുന്നു. തുടര്‍ന്ന് അടുത്തയാഴ്ച നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സികള്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും ബ്രേക്കിങ് ന്യൂസ് ഉണ്ടാക്കാനുള്ള ആവേശത്തില്‍ വ്യക്തിഹത്യയ്ക് സമാനമായ വാര്‍ത്തകള്‍ പുറത്തുവിടുകയാണ്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവിടുന്നത് ശരിയാണോയെന്ന് മാധ്യമങ്ങള്‍ ചിന്തിക്കണം. തെറ്റുകാരനല്ലെന്ന് തനിക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് തനിക്കിതുവരെ തോന്നിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
യുഎഇ കോണ്‍സുലേറ്റ് മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ ഖാലിദ് ഒന്നരക്കോടി രൂപയുടെ അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്നതാണ് നിര്‍ണായകമായ കേസ്. സ്വപ്‌ന സുരേഷിനെയും സരിത്തിനേയും ജയിലില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണ്ണായക വഴിത്തിരിവുണ്ടായത്. ഗള്‍ഫ് മേഖലയില്‍ വിദേശമലയാളികല്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നിക്ഷേപം ഉണ്ടെന്നും ഇരുവരുടേയും മൊഴിയില്‍ പറയുന്നുണ്ട്. ഒപ്പം ഡോളര്‍ കടത്തിലും ശ്രീരാമകൃഷ്ണന് പങ്കുള്ളതായും ആരോപിക്കുന്നുണ്ട്.
ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറെ കൊച്ചിയില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തുന്നത് കൂടുതല്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാലാണ് ഇത്തവണ അനൗദ്യോഗികമായി വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിളിച്ചു വരുത്തി ചോദ്യം ചെയ്യുമ്പോള്‍ ആരോപണത്തില്‍ കഴമ്പുള്ളതായി കണ്ടെത്തിയാല്‍ അന്വേഷണ സംഘം നിയമ നടപടികള്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: