ന്യൂയോർക്ക്: അമേരിക്കയിലെ വെള്ളക്കാർ, മറ്റു വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നുള്ളവർ, ഇവരിൽ എല്ലാവരെയുംകാൾ കുടുംബ വാർഷിക വരുമാനം ഉള്ളവർ ഇന്ത്യനമേരിക്കൻ വംശജരാണെന്ന് സർവ്വേ. 120,000 ഡോളർ വാർഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യക്കാരെന്ന് ഏഷ്യൻ അമേരിക്കൻ കൊയലേഷൻ നടത്തിയ സർവ്വേയിലാണ് ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം 7 ശതമാനം ഇന്ത്യൻ വംശജർ ഫെഡറൽ പോവർട്ടി ലൈനിന് താഴെയുള്ളവരാണെന്നും സർവ്വേ പറയുന്നു. ഏറ്റവും കൂടുതൽ പൗരന്മാർ ദാരിദ്ര്യരേഖയ്‌ക്ക് താഴെ കഴിയുന്നത് ബർമ്മയിൽ നിന്നുള്ളവരാണ്. നേപ്പാൾ, ബംഗ്ളാദേശ് എന്നീ രാജ്യക്കാരുടെ വാർഷിക വരുമാനം 46000-ത്തിൽ നിൽക്കുമ്പോൾ പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം ശരാശരി 79,000 ഡോളറാണ്.
ഏഷ്യനമേരിക്കൻ (11%), ബ്ളാക്ക് ആൻഡ് നേറ്റീവ് അമേരിക്കൻസ് (24%) , ലാറ്റിനോ (18%) എന്നീ ക്രമത്തിലാണ് ദാരിദ്ര്യരേഖയ്‌ക്ക് താഴെ കഴിയുന്നവർ. ഏഷ്യൻ ഇമിഗ്രന്റ്സിൽ 6 ശതമാനം ബിരുദമോ , ബിരുദാനന്തര ബിരുദമോ നേടിയവരാണ്. യു.എസ്. പോപ്പുലേഷനിൽ മൂന്നിൽ ഒരു ഭാഗം മാത്രമാണ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി പുറത്തു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: