ആര്‍പ്പൂക്കര: ശമ്പള പരിഷ്കരണം, ശമ്പള കുടിശ്ശിക എന്നിവ അനുവദിക്കുക, പ്രമോഷനുകള്‍ നിയമാനുസരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ. മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപക ഡോക്ടര്‍മാര്‍ നടത്തിയ സൂചനാ പണിമുടക്ക് രോഗികളെ വലച്ചു.
ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു വരെ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷനും എട്ടു മുതല്‍ 11 വരെ കേരളാ ഗവ. മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷനും പണിമുടക്കി. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു.ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ചതോടെ ചികിത്സ തേടി എത്തിയ രോഗികള്‍ക്ക് ദുരിതമായി.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനാണ് സംഘടനകളുടെ തീരുമാനം. പണിമുടക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ പോലും ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: