ഋഷികേശ് : അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന് വിശ്വഹിന്ദു പരിഷത്തിന് ഒരു കോടി രൂപയുടെ സംഭവന നല്കി വയോധികന്. ഋഷികേശിലെ ഗുഹകളില്‍ സന്യാസ ജീവിതം നയിക്കുന്ന സ്വാമി ശങ്കര്‍ദാസ് എന്ന 83കാരനാണ് ഇത്രയും ഭീമമായ തുക രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്തത്.
ക്ഷേത്രനിര്‍മ്മാണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സംഭാവന പിരിവ് ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അറിഞ്ഞതോടെ ക്ഷേത്ര നിര്‍മാണത്തില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുകയും ഭക്തരില്‍ നിന്നു തനിക്ക് പലപ്പോഴായി ലഭിച്ചിട്ടുള്ള തുക അതിനായി നല്‍കാനും തീരുമാനിക്കുകയായിരുന്നെന്ന് ശങ്കര്‍ദാസ് അറിയിച്ചു.
അരനൂറ്റാണ്ടില്‍ ഏറെയായായി തന് ഋഷികേശിലെ ഗുഹയിലാണ് കഴിയുന്നത്. ഗുഹകള്‍ സന്ദര്‍ശിക്കാനെത്തുന്ന ഭക്തര്‍ നല്കുന്ന ദാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. വിഎച്ച്പി പണം പിരിക്കുന്നതായി അറിഞ്ഞതോടെ രാമക്ഷേത്രത്തിനായി ഒരുതുക സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശങ്കര്‍ദാസ് അറിയിച്ചു. ക്ഷേത്ര നിര്‍മാണത്തിനായി ഉത്തരാഖണ്ഡില്‍ നിന്നും മാത്രം ഇതുവരെ അഞ്ചുകോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളത്.
അതേസമയം ഒരുകോടി രൂപയുടെ ചെക്കുമായി ഒരു സ്വാമി എത്തിയപ്പോള്‍ ഞെട്ടിപ്പോയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ട് ബാലന്‍സ് പരിശോധിച്ചപ്പോള്‍ ആവശ്യത്തിനുള്ള തുക അതിലുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ ബാങ്ക് അധികൃതര്‍ തന്നെ സ്ഥലത്തെ ആര്‍എസ്എസ് നേതാക്കളെ വിവരം അറിയിച്ചു. ഇവര്‍ ബാങ്കിലെത്തിയാണ് രാം മന്ദിര്‍ ട്രസ്റ്റിലേക്ക് സംഭാവന നല്കാന് വേണ്ട സഹായങ്ങള്‍ സ്വാമിക്ക് ചെയ്തു കൊടുത്തത്.
ദാസിനെപ്പോലെയുള്ള രാമഭക്തര്‍ക്കിടയില്‍ ഐക്യവും സേവനവും ഉണ്ടാക്കുക എന്നതാണ് വിഎച്ച്പി പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിഎച്ച്പി രാം മന്ദിര്‍ ഡൊണേഷന്‍ ക്യാംപെയ്ന് ഉത്തരാഖണ്ഡ് ഇന്‍ ചാര്‍ജ് രണ്‍ദീപ് പൊഖ്രിയ അറിയിച്ചു. ക്ഷേത്ര നിര്‍മാണത്തിനായി എത്ര രൂപ ലഭിച്ചു എന്നതില്‍ അല്ല അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനായി രാമഭക്തരായ എത്ര ആളുകള്‍ മുന്നോട്ട് വരുന്നു എന്നതിലാണ് കാര്യം പൊഖ്രിയ പറഞ്ഞു.
ക്ഷേത്ര നിര്‍മാണത്തിനായി സൂറത്തില്‍ നിന്നുള്ള വജ്രവ്യാപാരി അടുത്തിടെ 11 കോടി രൂപ സംഭാവന നല്‍കിയിരുന്നു. സൂറത്തിലുള്ള ഗോവിന്ദ്ഭായ് ധൊലാകിയ എന്ന വ്യാപാരി ഗുജറാത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിലെത്തിയാണ് സംഭാവന നല്‍കിയത്. ഗോവിന്ദ്ഭായിക്ക് പുറമേ ഗുജറാത്തിലെ പല വ്യവസായികളും സംഭാവന നല്‍കിയിട്ടുണ്ട്. സൂറത്തില്‍ തന്നെയുള്ള മഹേഷ് കബൂത്തര്‍വാല എന്നയാള്‍ അഞ്ച് കോടി രൂപയാണ് സംഭാവന നല്‍കിയത്. ലൊവേജി ബാദ്ഷാ എന്നയാള്‍ ഒരു കോടി രൂപയും സംഭാവന നല്കി. രാമക്ഷേത്ര നിര്‍മാണത്തിനായി 5,00,100 രൂപയാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് സംഭാവന നല്‍കിയത്. അതുപോലെ കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് 1.11 ലക്ഷം രൂപയും സംഭാവന നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: