Categories: Samskriti

ഹിന്ദുരാജ പ്രമുഖന്റെ ആഗമനം

മുഗള്‍ സാമ്രാജ്യത്തിന്റെ ദക്ഷിണരാജധാനി എന്നറിയപ്പെട്ടിരുന്ന ഔറംഗബാദില്‍ ശിവാജി എത്തി. പരമപ്രതാപിയായ ശിവാജിയെക്കാണാന്‍ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ നഗരകവാടത്തില്‍ വന്നുനില്‍പ്പുണ്ടായിരുന്നു. അലങ്കരിച്ച ആനപ്പുറത്ത് വെള്ളികൊണ്ടുള്ള മഞ്ചവും അതിനും മുകളില്‍ ഭഗവധ്വജവും പറക്കുന്നുണ്ടായിരുന്നു.

വാസ്തവത്തില്‍ വ്യവസ്ഥയുടെ അവലോകനം എന്ന വ്യാജേന രഹസ്യാന്വേഷണ പ്രവൃത്തി ചെയ്യാനായി നിയോഗിച്ചിരിക്കയായിരുന്നു. ദില്ലിയുടെ രാജകുമാരനെപ്പോലെ ശിവാജിയോട് പെരുമാറണമെന്നായിരുന്നു ബാദശാഹയുടെ ആജ്ഞ. ജയസിംഹനും ശിവാജിയുടെ സുരക്ഷ മനസ്സില്‍ കണ്ടുകൊണ്ട് തന്റെ വിശ്വസ്തനായ ദൂതന്‍ തേജലിംഗകച്ഛവാഹയെ കൂടെ അയച്ചിട്ടുണ്ടായിരുന്നു. വടക്കോട്ടുള്ള ശിവാജിയുടെ യാത്ര ആരംഭിച്ചപ്പോള്‍ തന്നെ ഔറംഗസേബിന്റെ സുസ്വാഗത സൂചകം പത്രം ലഭിച്ചു. അതില്‍ കൂടിക്കാഴ്ചയ്‌ക്കു ശേഷം യോഗ്യമായ രീതിയില്‍ സത്കരിച്ചയക്കാം എന്നും എഴുതിയിട്ടുണ്ടായിരുന്നു.

മുഗള്‍ സാമ്രാജ്യത്തിന്റെ ദക്ഷിണരാജധാനി എന്നറിയപ്പെട്ടിരുന്ന ഔറംഗബാദില്‍ ശിവാജി എത്തി. പരമപ്രതാപിയായ ശിവാജിയെക്കാണാന്‍ ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ നഗരകവാടത്തില്‍ വന്നുനില്‍പ്പുണ്ടായിരുന്നു. അലങ്കരിച്ച ആനപ്പുറത്ത് വെള്ളികൊണ്ടുള്ള മഞ്ചവും അതിനും മുകളില്‍ ഭഗവധ്വജവും പറക്കുന്നുണ്ടായിരുന്നു. മഞ്ചത്തില്‍ ശിവാജിയും രാജകുമാരന്‍ സംഭാജിയും ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ മുന്‍പിലും പിന്‍പിലും മറാഠാ വീരന്മാരായ കുതിരപ്പടയാളികള്‍ നടക്കുന്നുണ്ടായിരുന്നു. ഹിന്ദുരാജ പ്രമുഖന്റെ ഈ ഭവ്യരൂപം കണ്ട്, കാണികളുടെ കണ്ണില്‍ ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. വിജയനഗര സാമ്രാജ്യത്തിന്റെ വിനാശത്തിനുശേഷം ഭാരതഭൂമിയില്‍ കാണുന്ന ആദ്യത്തെ ഭവ്യമായ ദൃശ്യമായിരുന്നു ഇത്.

ഔറംഗബാദിന്റെ പ്രമുഖനായിരുന്ന ശേഖ് ശിഖന്‍ ഖാന്‍, ശിവാജിയെ സ്വാഗതം ചെയ്യാന്‍ പോയില്ല. ശിവാജി ഒരു സാധാരണ മറാഠാ സര്‍ദാറിന്റെ മകനാണ്. അങ്ങനെ ഒരാളെ കാണാന്‍ എന്നെപ്പോലുള്ള മുഗള്‍ സേനാനായകന്‍ പോകേണ്ട ആവശ്യമില്ല, മറിച്ച് എന്നെ വന്നു കാണുകയാണ് വേണ്ടത്. അതനുസരിച്ച് ശേഖ് ശിഖന്‍ഖാന്‍ ശിവാജിക്ക് സൂചനാപത്രവും അയച്ചു. എന്നാല്‍ ശിവാജിയാകട്ടെ ആ സൂചന പരിഗണിച്ചില്ല, നേരെ തന്റെ ശിബിരത്തിലേക്കുപോയി. ഈ വിവരം ഖാനറിഞ്ഞു. അപ്പോള്‍ അയാളുടെ അഹങ്കാരം ശമിച്ചു. ബാദശാഹ എന്നില്‍ ക്രുദ്ധനായേക്കാം എന്ന ഭയത്താല്‍ ശിഖന്‍ഖാന്‍ തന്റെ ഏതാനും അനുയായികളോടൊപ്പം ശിവാജിയുമായി കൂടിക്കാഴ്ചയ്‌ക്ക് പുറപ്പെട്ടു. അവിടെ ചെന്ന് ആദരപൂര്‍വം സ്വാഗതമര്‍പ്പിച്ചു. പിറ്റേ ദിവസം ശിവാജി ശിഖന്‍ഖാനെ കാണാനായി അയാളുടെ ശിബിരത്തില്‍ ചെന്നു.

പിന്നീട് ശിവാജി ഭീമ, ഗോദാവരി, തപ്തി, നര്‍മദ എന്നീ നദികളില്‍ സ്‌നാനം നടത്തി അവയുടെ ശുഭാശീര്‍വാദങ്ങള്‍ നേടിക്കൊണ്ട് മുന്നോട്ട് യാത്ര തുടങ്ങി. ഷാജഹാന്‍ (പിതാവ്) മരിച്ചതുകൊണ്ട് സിംഹാസനാരോഹണം നടത്താനുള്ള അവസരം ഔറംഗസേബിന് കിട്ടി. (വളരെക്കാലമായി രോഗിയായ ഷാജഹാനെ ജയിലിലടച്ചിരിക്കയായിരുന്നു)

മോഹന കണ്ണന്‍

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക