ദുബായ്: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ കൂടുതൽ ശക്തമാക്കി ദുബായ്. ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി. ജനുവരി 31 മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും.
ഏത് രാജ്യത്ത് നിന്നും എത്തുന്നവർക്കും ഈ നിബന്ധന ബാധകമാണ്. യുഎഇയ്‌ക്ക് പുറത്തുപോയി വരുന്ന താമസ വിസക്കാർ, വിസിറ്റ് വിസക്കാർ, മറ്റ് ഗൾഫ് പൗരന്മാർ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറിൽ നിന്നും 72 മണിക്കൂറാക്കി. ദുബായ് വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തും.
കൊവിഡ് പ്രതിരോധത്തിനായി തയാറാക്കിയ അൽ ഹൊസൻ ആപ് എല്ലാവരും ഡൗണ്‍ൺലോഡ് ചെതിരിക്കണം. കൊവിഡ് ഫലം വരുന്നതുവരെ ക്വാറന്റൈനിലിരിക്കണം. പോസിറ്റീവാണെങ്കിൽ 10 ദിവസം കൂടി ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: