രാമപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാമപുരം പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ.
ഹോട്ടലുകളിലും തട്ടുകടകളിലും വൈകിട്ട് ആറു മുതല്‍ രാത്രി എട്ടു മണി വരെ പാഴ്സല്‍ സര്‍വ്വീസ് ഉണ്ടായിരിക്കും. മെഡിക്കല്‍ സ്റ്റോര്‍, ക്ലിനിക്കല്‍ ലാബോറട്ടറി എന്നിവയെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: