കൊല്ലം: കോര്‍പ്പറേഷനില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ചത് 2775 വീടുകള്‍. പിഎംഎവൈ-ലൈഫ് വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃസംഗമവും ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 2020 മാര്‍ച്ച് വരെ അംഗീകാരം ലഭിച്ച 3957 അപേക്ഷകരില്‍ 3348 വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുകയും 2775 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. 2020 ആഗസ്റ്റ് മാസത്തില്‍ അംഗീകാരം നേടിയ 1500 അപേക്ഷകരിð 690 പേര് നഗരസഭയുമായി കരാറില്‍ ഏര്‍പ്പെട്ട് നിര്‍മ്മാണം ആരംഭിച്ചു.
നാളിതുവരെ നഗരസഭാ വിഹിതമായി 62.56 കോടി രൂപയും കേന്ദ്ര വിഹിതമായി 35.26 കോടി രൂപയും സംസ്ഥാന വിഹിതമായി 11.74 കോടി രൂപയും ചെലവഴിച്ചു. യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍ ടി.ജി. ഗിരീഷ്, കോര്പ്പറേഷന് സെക്രട്ടറി കെ.ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: