പത്തനാപുരം: കാണാതായ മകനെയോര്ത്തുളള വിഷമത്തിലാണ് തെണ്ണൂറുകാരിയായ ഈ വൃദ്ധമാതാവ്. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ആവണീശ്വരം നെടുവന്നൂര്‍ പൊന്നെടുത്താംപാറ വീട്ടില്‍ സജീവ് ഗോപാലപിള്ളയുടെ മാതാവ് കുട്ടിയമ്മയാണ് മകന് രാജീവിനായി കാത്തിരിക്കുന്നത്.
ധീരജവാന് സജീവ് ഗോപാലപിള്ളയുടെ സഹോദരനാണ് രാജീവ്. 2019 ഡിസംബര്‍ പതിനേഴാം തീയതി മുതലാണ് രാജീവിനെ കാണാതാകുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും മകന് എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. പക്ഷേ തുടര്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
48 കാരനായ രാജീവ് മാനസികപ്രശ്നങ്ങള്‍ ഉളള ആളാണ്. രാജ്യത്തിനായി പൊരുതി മരിച്ച മകനെയോര്‍ത്ത് അഭിമാനിക്കുമ്പോഴും മറ്റൊരു മകന്റെ തിരോധാനത്തിന്റെ വേദനയിലാണ് കുട്ടിയമ്മ. രാജീവിനെ കണ്ടെത്താനുളള പരിശ്രമത്തിലാണ് തലവൂര്‍ സൈനിക കൂട്ടായ്മ പ്രവര്‍ത്തകരും. രാജീവിനെ പറ്റി എന്തങ്കിലും വിവരം ലഭിക്കുന്നവര്‍ കുന്നിക്കോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. ഫോണ്‍: 9497980196, 04752322095
പ്രതികരിക്കാൻ ഇവിടെ എഴുതുക: