ന്യൂദല്‍ഹി: ഇടനിലക്കാരുടെ സമരം രാജ്യത്തിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും എംപിക്കെതിരെയും ഉത്തര്‍പ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. തിരുവനന്തപുരം എംപി ശശി തരൂര്‍, ഇന്ത്യടുഡേയിലെ മാധ്യമ പ്രവര്ത്തകന് രാജീവ് സര്‍ദേശായി, മലയാളി മാധ്യമപ്രവര്‍ത്തകനും കാരവന്റെ എഡിറ്ററുമായി വിനോദ് കെ. ജോസ് എന്നിവരടക്കമുള്ള എട്ടു പേര്‍ക്കെതിരെയാണ് നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: