ന്യൂദല്‍ഹി റിപ്പബ്ലിക് ദിനത്തിന് നടത്തിയ ട്രാക്ടര്‍ റാലി കലാപകലുഷിതമാവുക വഴി തിരിച്ചടിയായപ്പോള്‍ ബജറ്റ് സമ്മേളനത്തില്‍ ബഹളമുണ്ടാക്കി തിരിച്ചടിക്കാന്‍ പദ്ധതിയുമായി പ്രതിപക്ഷപ്പാര്‍ട്ടികള്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങുമ്പോള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കൂട്ടത്തോടെ ബഹിഷ്കരിച്ച് ബഹളത്തിന് വഴിമരുന്നിടാനാണ് പ്രതിപക്ഷപ്പാര്‍ട്ടികളുടെ തീരുമാനം.
സംയുക്ത സഭയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യുമ്പോള്‍ സഭ ബഹിഷ്കരിക്കുമെന്നും 16 പ്രതിപക്ഷ പാര്‍ട്ടികളുടേതാണ് തീരുമാനമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയത് ബലം പ്രയോഗിച്ചാണ്. പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയാണ് ബില്ലുകള്‍ നിയമമാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രുപതിയുടെ പ്രസംഗം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഗുലാംനബി ആസാദ് പറഞ്ഞു.കര്‍ഷകസമരം വലിയൊരു കൊടുങ്കാറ്റാക്കി വളര്‍ത്തിക്കൊണ്ടുവരാനായിരുന്നു പ്രതിപക്ഷപ്പാര്‍ട്ടികളുടെ ശ്രമം. പക്ഷെ അത് വിജയിച്ചില്ലെന്നത് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ഈ നാണക്കേടില്‍ നിന്നും പാര്‍ലമെന്റ് നടപടികള്‍ തടഞ്ഞ് മുഖം രക്ഷിക്കാനാണ് രാഹുല്‍ഗാന്ധിയും കൂട്ടരും ശ്രമിക്കുന്നത്. മമതയും തിരക്കിട്ട് ബംഗാളില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രമേയം പാസാക്കി. ഇതും വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമാണ്.
കോണ്‍ഗ്രസ്, എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, ആര്‍എസ്പി, പിഡിപി, എംഡിഎംകെ, കേരള കോണ്‍ഗ്രസ് എം, എഐയുഡിഎഫ് എന്നീ കക്ഷികളാണ് സഭ ബഹിഷ്കരിക്കുന്നത്. ഇതോടെ ശബ്ദായമാനമായ ഒരു ബജറ്റ് സമ്മേളനമാണ് നടക്കുകയെന്ന് തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: