ന്യൂദല്‍ഹി : വിദേശ വിനിമയച്ചട്ടം ലംഘിച്ചതിന് ഇ കൊമേഴ്സ് ഭീമനായ ആമസോണിന് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മള്‍ട്ടി ബ്രാന്‍ഡ് റീട്ടയില്‍ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രീപ്പ് റീട്ടെയില്‍, മൊത്തവ്യാപാര ബിസിനസ് മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് വിറ്റതുമായി ബന്ധപ്പെട്ടുള്ള കരാറിനെ ആമസോണ്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആമസോണിനെതിരെ ദല്ഹൈക്കോടതി നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എന്‍ഫോഴ്സ്മെന്റ് ആമസോണിനെതിരെ നടപടികള്‍ സ്വീകരിക്കുന്നത്.
വിഷയത്തില്‍ വാണിജ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപാര്‍ട്മെന്റ് ഓഫ് പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ആമസോണിന് കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: