Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതസംസ്‌ക്കാരം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jan 28, 2021, 03:33 pm IST
in Samskriti

മക്കളേ,  

ഏതൊരു വസ്തുവിനും അതിന്റെ ശക്തികളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹൃദയഭാഗമുണ്ടാകും. അതുപോലെ ലോകത്തിന്റെ ഹൃദയമാണ് ഭാരതം. ഭാരതമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അതിലൊരു ശാന്തിയും ചൈതന്യവും തുടിക്കുന്നുണ്ട്. കാരണം, ലോകത്തിനു മുഴുവന്‍ ചൈതന്യം പകര്‍ന്ന ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌ക്കാരമായ ഭാരതീയസംസ്‌ക്കാരം ഇന്നും  സൂര്യശോഭ ചൊരിഞ്ഞുനില്ക്കുന്നു. അതിനെത്തന്നെയാണ് സനാതനധര്‍മ്മമെന്നു വിളിക്കുന്നത്.  

സര്‍വ്വചരാചരങ്ങളേയും സര്‍വ്വജീവരാശികളേയും കോര്‍ത്തിണക്കുന്ന ഏകതയുടെ സന്ദേശം ലോകത്തിനു കാഴ്ച വെച്ചത് പുരാതനഭാരതത്തിലെ ഋഷിമാരാണ്. ഇക്കാണായ സര്‍വതും ഒരേ ഈശ്വരചൈതന്യം തന്നെയാണെന്ന് അവര്‍ വിളംബരം ചെയ്തു. ആ സമദര്‍ശനത്തില്‍ നിന്ന് സര്‍വ്വജീവരാശികളോടുമുള്ള കാരുണ്യം ഉദിച്ചു. അതുപോലെ ഋഷിമാര്‍ സര്‍വ്വതിലും ഏകത്വത്തെ ദര്‍ശിച്ചു.

സമൂഹത്തിലെ ഓരോ വ്യക്തിയേയും അവരവരുടെ തലത്തില്‍ ഇറങ്ങിച്ചെന്ന് ഉദ്ധരിക്കുക എന്നത് സനാതനധര്‍മ്മത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ ഓരോ വ്യക്തിയ്‌ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള സങ്കല്പത്തിലും ഭാവത്തിലും ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടു. അതുപോലെ, കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം, ഹഠയോഗം, കുണ്ഡലിനീയോഗം, നാദയോഗം, അങ്ങനെ നിരവധി മാര്‍ഗ്ഗങ്ങള്‍ പ്രചാരത്തില്‍ വന്നു.  വ്യാകരണശാസ്ര്തം, തന്ത്രശാസ്ര്തം, നാഡീശാസ്ര്തം, സംഗീതശാസ്ര്തം, നാട്യശാസ്ര്തം, വാസ്തുശാസ്ര്തം, ശില്പശാസ്ര്തം വിമാനശാസ്ര്തം തുടങ്ങി എത്രയോ ശാസ്ര്തശാഖകളം വികസിച്ചുവന്നു. ആ സമഗ്രത, ആ വിശാലത ആ ശാസ്ര്തീയത ഭാരതസംസ്‌ക്കാരത്തിന്റെ തനത് പ്രത്യേകതയാണ്.  

നമ്മുടെ സമൂഹം വേണ്ടത്ര വിജയം പ്രാപിച്ചിട്ടില്ലാത്ത മേഖലകള്‍ ഇനിയുമുണ്ട്. ഐക്യമുണ്ടാകണമെങ്കില്‍ ആദ്യം നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും  അറിവുണ്ടാകണം. ക്ഷേത്രസംസ്‌ക്കാരവും ക്ഷേത്രആരാധനയും നിറഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്ക് സംസ്‌ക്കാരത്തെക്കുറിച്ച് അറിവ് പകരുന്ന കേന്ദ്രങ്ങളാകണം.  

പ്രകൃതിയുടെ ഓരോ അംശത്തോടുമുള്ള നമ്മുടെ കടമയും കടപ്പാടും നിറവേറ്റാന്‍ പുരാതനഭാരതത്തില്‍ പ്രചരിച്ചിരുന്ന പഞ്ചമഹായജ്ഞങ്ങളെ നമ്മള്‍ ഉദ്ധരിക്കണം. ഈ ഭൂമി നമുക്ക് അമ്മയാണ്. ഈ സംസ്‌ക്കാരം നമുക്ക് അമ്മയാണ്. അമ്മയോടു നമുക്ക് ഭക്തിയും ആദരവും ആരാധനയും ഉണ്ടാകണം. എങ്കിലേ നമ്മള്‍ ഉത്തമരായ മക്കളാകു, ശ്രേയസ്സികളാകു.  

ഭാരതത്തില്‍ പണ്ട് ശ്രേഷ്ഠമായ സേവനസംസ്‌ക്കാരം നിലനിന്നിരുന്നു. മനുഷ്യയജ്ഞം അല്ലെങ്കില്‍ സമൂഹസേവനം അന്നത്തെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു. വരുമാനത്തിന്റെ ആറിലൊന്നെങ്കിലും സമൂഹസേവയ്‌ക്കുവേണ്ടി നീക്കിവെയ്‌ക്കുക എന്ന രീതി അന്നുണ്ടായിരുന്നു. ഇന്ന് കാലം മാറി. ത്യാഗസംസ്‌ക്കാരത്തിന്റെ സ്ഥാനത്ത് ഭോഗസംസ്‌ക്കാരം വളര്‍ന്നു. എടുക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന മനോഭാവത്തെ  ഉപേക്ഷിച്ച് കൊടുക്കുവാനുള്ള മനോഭാവം നമ്മള്‍ വളര്‍ത്തിയെടുക്കണം. അപ്പോഴാണ് സമൂഹത്തില്‍ സ്‌നേഹവും സന്തുഷ്ടിയും ഐശ്വര്യവും കളിയാടുന്നത്.  

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍  യുവാക്കളുള്ള രാജ്യം ഭാരതമാണല്ലോ.  ഊര്‍ജ്ജസ്വലതയും ആദര്‍ശങ്ങളോടുള്ള ആരാധനാഭാവവും യുവാക്കള്‍ക്ക് വേണ്ടുവോളമുണ്ട്. എന്നാല്‍ സമയത്തിന്റെ മുല്യം മനസ്സിലാക്കാതെ പല മക്കളും യുവത്വം പാഴാക്കുന്നത് കാണുമ്പോള്‍ അമ്മയ്‌ക്കു വേദന തോന്നാറുണ്ട്. യുവാക്കളെ സമൂഹസേവനത്തിന്റെ പാതയിലേയ്‌ക്കു കൊണ്ടുവരുവാന്‍ നമ്മള്‍ ഓരോരുത്തരും ശ്രമിക്കണം.  

നാലു മഹത്തായ മൂല്യങ്ങള്‍ നമുക്കോരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. ഒന്ന്, നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ചുള്ള അറിവും അഭിമാനവും. രണ്ട്, ആ സംസ്‌ക്കാരത്തെ വീണ്ടെടുക്കാനും ഉദ്ധരിക്കുവാനുമുള്ള  പ്രയത്‌നം. മൂന്ന്, കഷ്ടപ്പെടുന്നവരോടും അവശത അനുഭവിക്കുന്നവരോടുമുള്ള കാരുണ്യവും അവരെ സഹായിക്കുവാനുള്ള സന്നദ്ധതയും. നാല്, പരമമായ സത്യത്തെ സാക്ഷാത്കരിക്കുവാനുള്ള പരിശ്രമം.  

മനുഷ്യപ്രയത്‌നത്തിന് തീര്‍ച്ചയായും പരിധിയുണ്ട്.  എന്നാല്‍ എവിടെ പ്രയത്‌നിക്കാന്‍ വെമ്പുന്ന കരങ്ങളുണ്ടൊ, എവിടെ വിവേകപൂര്‍ണ്ണമായ ബുദ്ധിയുണ്ടോ, എവിടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുണ്ടോ, അവിടെയെല്ലാം പ്രപഞ്ചമഹാശക്തി നമുക്കു തുണയായി എത്തും. പിന്നെ ഈ ലോകത്ത് നമുക്ക് അസാധ്യമായി യാതൊന്നുംതന്നെ ഉണ്ടാകില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും വിജയം വരിക്കുവാനും മക്കള്‍ക്ക് ശക്തിയുണ്ടാകട്ടെ.

Tags: indiaസംസ്‌ക്കാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.