Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

81/18; യേശുദാസിനൊപ്പം യുഗ്മഗാനവുമായി മാതംഗി

പനിതുളിയായ് കനവില്‍ വന്ത്... എന്ന ഗാനം വിജയ് യേശുദാസിനൊപ്പം പാടി ഇതിനോടകം തന്നെ മാതംഗി തമിഴില്‍ ഏറെ പ്രശസ്തയായിക്കഴിഞ്ഞു. കതവ് എണ്‍ ഏഴ് ഗണേശപുരം എന്ന തമിഴ് ചിത്രത്തില്‍ പി.ആര്‍ കൃഷ്ണയെഴുതി രവി ജെ. മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനമാണ് ആദ്യമായി മാതംഗി പാടിയ സിനിമാഗാനം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 28, 2021, 03:06 pm IST
in Music

14 ഫെബ്രുവരി എന്ന പുതിയ ചിത്രത്തില്‍ യേശുദാസിനൊപ്പം അരികില്‍… എന്ന മാസ്മരികത തുളുമ്പുന്ന ഗാനം പാടി മലയാള പിന്നണിഗാനരംഗത്ത് ചുവടുറപ്പിക്കുകയാണ് യുവഗായകരില്‍ ശ്രദ്ധേയയായ മാതംഗി അജിത്കുമാര്‍. എണ്‍പത്തിയൊന്നാം വയസ്സിലും ഗാനഗന്ധര്‍വ്വന്‍ ഒരു പ്രണയ യുഗ്മഗാനം 18 വയസ്സായ മാതംഗിക്കൊപ്പം പാടുന്നു എന്നത് കൗതുകവും അത്ഭുതവുമുണര്‍ത്തുന്നു. ശ്രീകുമാര്‍ ബാലകൃഷ്ണന്റെ രചനയില്‍ വിജയകുമാര്‍ ചമ്പത്ത് സംഗീതം ചെയ്ത ഗാനമാണിത്. യേശുദാസിനെ കൂടാതെ ഈ ചിത്രത്തില്‍ മറ്റൊരു ഗാനം കൂടി മാതംഗി ഉണ്ണിമേനോനുമൊപ്പം പാടുന്നുണ്ട്. ഗാനരചന ബി.കെ ഹരിനാരായണനാണ്. യേശുദാസിനൊപ്പം പാടുന്ന ആദ്യത്തെ നാലാം തലമുറക്കാരി എന്ന പ്രത്യേകതയും ഈ പുതുമുഖ ഗായികയ്‌ക്കുണ്ട്. പിന്നണിഗാന ചരിത്രത്തില്‍ ഇത് ഒരു റെക്കോര്‍ഡ് ആണ്. പാടിക്കഴിഞ്ഞപ്പോള്‍ ഗാനഗന്ധര്‍വ്വന്റെ പ്രശംസയും അനുഗ്രഹവും ലഭിച്ചപ്പോള്‍ ആകാശത്തോളമുയര്‍ന്ന അവസ്ഥയായിരുന്നു മാതംഗിക്ക്.

പനിതുളിയായ് കനവില്‍ വന്ത്… എന്ന ഗാനം വിജയ് യേശുദാസിനൊപ്പം പാടി ഇതിനോടകം തന്നെ മാതംഗി തമിഴില്‍ ഏറെ പ്രശസ്തയായിക്കഴിഞ്ഞു. കതവ് എണ്‍ ഏഴ് ഗണേശപുരം എന്ന തമിഴ് ചിത്രത്തില്‍ പി.ആര്‍ കൃഷ്ണയെഴുതി രവി ജെ. മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനമാണ് ആദ്യമായി മാതംഗി പാടിയ സിനിമാഗാനം.  

മലയാളസിനിമക്കുവേണ്ടി ആദ്യമായി പാടിയത് കെ.എന്‍. ബൈജു സംവിധാനം ചെയ്ത മായക്കൊട്ടാരം എന്ന ചിത്രത്തില്‍ ബിജു നാരായണനൊപ്പം ഒരു ഡ്യൂയിറ്റ് ആയിരുന്നു. റഫീക്ക് അഹമ്മദ് രചിച്ച് അജയ് സരിഗമ ഈണം നല്‍കിയ ഗാനമായിരുന്നു അത്.

ദേവദാസ് നന്ദകുമാര്‍ രചിച്ച് രവിമേനോന്‍ സംഗീതം നല്‍കിയ തമിഴ് ഗാനമാണ് യേശുദാസിനൊപ്പം പാടിയത്. പിന്നീട് യേശുദാസിനൊപ്പം പാടിയത് ഒരു മലയാള സിനിമയ്‌ക്കുവേണ്ടിയായിരുന്നു. ശ്രീകുമാര്‍ ബാലകൃഷ്ണന്‍ – വിജയകുമാര്‍ ചമ്പത്ത് ടീമായിരുന്നു ആ ഗാനത്തിന്റെ ശില്‍പികള്‍.

പാലക്കാട് വാസവി വിദ്യാലയ ഹയര്‍സക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് മാതംഗി. ആറാം വയസ്സില്‍ വിഖ്യാത സംഗീത സംവിധായകന്‍ മല്ലിസൈ മന്നന്‍ എം.എസ് വിശ്വനാഥന്റെ നേതൃത്വത്തില്‍ ചെന്നൈയിലെ കാമരാജ് ഹാളില്‍ ഊരുസനം തൂങ്കിരിച്ച്…. എന്ന ഗാനം പാടിക്കൊണ്ടായിരുന്നു മാതംഗി തന്റെ സംഗീത ജീവിതം ആരംഭിച്ചത്. എംഎസ്‌വി തന്നെയായിരുന്നു അന്ന് അകമ്പടി ഹാര്‍മോണിയം വായിച്ചത്. ദക്ഷിണേന്ത്യയിലെ സംഗീത ഹിമാലയത്തിനു കീഴില്‍ പാടിയത് ഒരു ചങ്കിടിപ്പോടെ ഇപ്പോഴും മാതംഗി ഓര്‍ക്കുന്നു.

ശരത്ത്, എം. ജയചന്ദ്രന്‍ എന്നീ മുന്‍നിര സംഗീത സംവിധായകരുള്‍പ്പെടെ എഴുപതോളം ഗാനങ്ങള്‍ ആലപിച്ച് മാതംഗി തന്റെ പ്രതിഭ തെളിയിച്ചു. ഈ ആല്‍ബത്തിലെ പാട്ടുകളാണ് മാതംഗിക്ക് സിനിമയിലേക്ക് അവസരങ്ങള്‍ നേടിക്കൊടുത്തത്. തമിഴില്‍ ഏഴു ചിത്രങ്ങളിലും, മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലും ഇത്ര ചെറുപ്പത്തില്‍ തന്നെ മാതംഗി പാടിക്കഴിഞ്ഞു എന്നത് അത്ഭുതമാണ്.  

ലാളിത്യം നിറഞ്ഞതും ഭാവതീവ്രതയുള്ളതുമായ ആലാപനം ആസ്വാദകരുടെ മനസ്സിനെ പെട്ടെന്ന് സ്വാധീനിക്കുന്നു. കഥാപാത്രങ്ങളുമായി ഏറെ ചേര്‍ന്നുനില്‍ക്കുന്ന മെലോഡിക് വോയ്‌സ് ആണ് ഈ ഗായികയ്‌ക്കുള്ളത്.  

കുട്ടിക്കാലം മുതല്‍ യേശുദാസ്, മുഹമ്മദ് റഫി, പി. സുശീല, ലതാ മങ്കേഷ്‌കര്‍, ആശാ ബോസ്‌ലെ എന്നിവരാണ് മാതംഗിയെ പ്രചോദിപ്പിച്ച ഇതിഹാസങ്ങള്‍. എംഎസ്‌വിയുടെ ഹെവി ഡോസ് പാട്ടുകള്‍ പാടിയും കേട്ടും വളര്‍ന്ന മാതംഗി ഏതു സ്ഥായിയും വഴങ്ങുന്ന സംപൂര്‍ണ്ണഗായികയായി മാറി.

അച്ഛന്‍ പാലക്കാട് കുഴല്‍ മന്നത്ത് ശ്രീകുലം വീട്ടില്‍ എം.അജിത്കുമാര്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ് വിഭാഗത്തിലെ സീനിയര്‍ മാനേജരാണ്. ഏകദേശം 200 വേദികളില്‍ എംഎസ് വിശ്വനാഥനൊപ്പം പാടിയിട്ടുള്ള ഗായകനും നല്ല അഭിനേതാവു കൂടിയാണ് അജിത്കുമാര്‍. അമ്മ പ്രൊഫ. രജനി അജിത്കുമാര്‍, ചിറ്റൂര്‍ ഗവ. കോളേജില്‍ സംഗീത അദ്ധ്യാപികയാണ്.  

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ചെമ്പൈയില്‍ ‘ഗുരു സന്നധി’യില്‍ യേശുദാസ് സംഗീതക്കച്ചേരി നടത്തിയപ്പോഴാണ് ആദ്യമായി യേശുദാസിനെ കണ്ട് അനുഗ്രഹം വാങ്ങിയത്. മാതംഗിയുടെ സംഗീതയാത്ര ആരംഭിക്കുന്നതിനുള്ള ഭാഗ്യദായകമായ ദിവസമായിരുന്നു അത്.

ഉണ്ണിമേനോന്‍, ബിജു നാരായണന്‍, സുദീപ്, പ്രദീപ് പള്ളുരുത്തി, നജീം അര്‍ഷാദ്, നിഷാദ്, പ്രദീപ് സാമസുന്ദരം എന്നീ മുന്‍നിര ഗായകര്‍ക്കൊപ്പം മലയാളത്തിലും പാടിവരുന്നു. പാലക്കാട് സ്വരലയയില്‍ അഞ്ച് വര്‍ഷമായി പ്രമുഖ ഗായകര്‍ക്കൊപ്പം മാതംഗിയും പങ്കുചേരുന്നു.

2016-17 വര്‍ഷങ്ങളില്‍ ദൂരദര്‍ശന്‍ പൊതിഗൈ (ഡിഡി 5) ചാനലില്‍ ‘എംഎസ്‌വി എംഎസ്‌വി ആന്റ് എംജിആര്‍ 100’ പ്രോഗ്രാമിനായി ഒന്നര വര്‍ഷം തുടര്‍ച്ചയായി ഗാനങ്ങള്‍ ആലപിച്ചു. ഒരേ സമയം തമിഴിലും മലയാളത്തിലും ഭാഷാ വ്യത്യാസമില്ലാതെ പാടിക്കൊണ്ടിരിക്കുന്നു.

സര്‍ക്കിള്‍ എന്ന, വരാന്‍ പോകുന്ന, മമ്മൂട്ടി ചിത്രത്തിലും മാതംഗി പാടിക്കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ തീവ്രത കുറഞ്ഞാല്‍, തെലുങ്കിലും തമിഴിലുമായി ഒത്തിരി അവസരങ്ങള്‍ മാതംഗിയെ കാത്തിരിക്കുകയാണ്.

പ്രവീണ്‍കുമാര്‍.എ.ആര്‍

Tags: യേശുദാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍
Varadyam

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

Kerala

സംഗീതം പഠിക്കാന്‍ അഞ്ച് രൂപ ഫീസടയ്‌ക്കാന്‍ ബിഷപ്പിനോട് ചോദിച്ചു; എന്തിനാടോ ക്രിസ്ത്യാനിക്ക് പാട്ട് എന്നായിരുന്നു ബിഷപ്പ് ചോദിച്ചത്: യേശുദാസ്

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

Kerala

കോഴിക്കോട് ബീച്ചിൽ ഗാനമേളയ്‌ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാൾ പിടിയിൽ; പ്രതി പിടിയിലാകുന്നത് 24 വര്‍ഷങ്ങൾക്ക് ശേഷം

വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച യേശുദാസിന്‍റെ ജന്മദിനാഘോഷത്തിന് അമേരിക്കയിലെ ഡാലസില്‍ നിന്നും ഓണ്‍ലൈനായി കേരളത്തിലെ സ്റ്റേജിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന യേശുദാസ് കാണികളോട് സംസാരിക്കുന്നു (വലത്ത്)
Kerala

യേശുദാസ് ഡയാലിസിസിലെന്ന് വാര്‍ത്ത പരന്നു; ഡാലസ് എന്ന വാക്ക് തെറ്റിക്കേട്ടത് വ്യാജപ്രചാരണത്തിന് കാരണമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പ്രധാനമന്ത്രി നാളെ കേരളത്തില്‍

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.