ചാലക്കുടി: ട്രസ്സ് വര്‍ക്കിനുള്ള വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്ത് സൈറ്റില്‍ ഇറക്കിയശേഷം മറിച്ച് വിറ്റ് പണം നല്‍കാതെ കടയുടമയെ പറ്റിക്കുന്ന യുവാക്കള്‍ അറസ്റ്റിലായി. വടക്കാഞ്ചേരി, അരയപറമ്പില്‍ വിബീഷ് എന്ന ഉണ്ണി (31), ചിറ്റണ്ട, കക്കൂത്ത്് വീട്ടില്‍ മനോജ് (40) എന്നിവരെയാണ് പുതുക്കാട് സി ഐ.ടി.എന്‍ ഉണ്ണികൃഷ്ണന് അറസ്റ്റ് ചെയ്തത്.
2020 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ വിബീഷും മനോജും ചേര്‍ന്ന് പെരിങ്ങാവ് സ്വദേശിയുടെ ട്രസ്സ് വര്‍ക്ക് വില്പന സ്ഥാപനത്തിലെത്തി ബിസിനസുകാരെന്ന വ്യാജേന 9000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരു വര്‍ക്ക് ചെയ്യണമെന്നും, ഒരു സ്ഥലം കാണിച്ചു കൊടുക്കുകയും ഒരു ലോഡ് മെറ്റീരിയല്‍സ് അവിടേക്ക് എത്രയും പെട്ടെന്ന് എത്തിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇറക്കിയ ലോഡിന് പണത്തിന് പകരം ചെക്ക് നല്കി.
ഒരാഴ്ച കഴിഞ്ഞ് ബാങ്കില്‍ പണമില്ലാതെ ചെക്ക് മടങ്ങിയപ്പോള്‍ വിബീഷിനെയും മനോജിനെയും ഫോണ്‍ ചെയ്തപ്പോള്‍ ഇവരുടെ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. വസ്തുക്കള്‍ ഇറക്കിയ ഇടത്തില്‍ ചെന്നു നോക്കിയപ്പോള്‍ അവ അവിടെ നിന്നും മാറ്റിയതായി കണ്ടതിനെ തുടര്‍ന്ന് കടയുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആര്. ഐപിഎസിന്റെ നിര്‍ദേശാനുസരണം ചാലക്കുടി ഡിവൈഎസ്പി സി. ആര് സന്തോഷ്, പുതുക്കാട് സി ഐ ടി.എന്‍. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കുടുക്കിയത്. പിടിയിലായ വിബീഷിന് മാള, മണ്ണാര്‍ക്കാട്, തൃത്താല, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നീ സ്റ്റേഷനുകളിലും മനോജിന് വടക്കാഞ്ചേരി സ്റ്റേഷനിലും കേസ്് നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: