തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തോന്നക്കൽ സായിഗ്രാമത്തിൽ സഹസ ആരുഷ് യോഗ കൂട്ടായ്‌മയുടെ ഭാഗമായി ഡോ. ശ്രീറാം ടിആറിന്റെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന സംഘം ഉണ്ണി. കെ. എസ്, അനിൽ കുമാർ ടി, ഷമ്മി ജോസഫ്, ശുഭ. എ, രാജീവ് കുമാർ, കെ. ആർ, ഹലീൽ എം. എസ്, റമീല ബീവി, പ്രതീഷ്. ജി, കുമാരി. തേജസ്വിനി എസ്.വി എന്നിവർ 1008 സൂര്യനമസ്കാരങ്ങൾ നടത്തി.
സായിഗ്രാമം ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ ആനന്ദകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മിസോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കുടവൂർ വാർഡ് മെമ്പർ തോന്നയ്‌ക്കൽ രവി പങ്കെടുത്തു.
ജാതി-മത-പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുന്നതിനും, ഭാരതത്തെ കാത്തു രക്ഷിക്കുന്ന എല്ലാ ഭടൻമാർക്കും നന്ദി അറിയിച്ചു കൊണ്ടും ലോക ജനതയെ വേട്ടയാടിക്കൊണ്ടിരുന്ന കൊറോണ പോലുള്ള എല്ലാ മഹാമാരികളേയും ചെറുത്ത് തോൽപ്പിച്ച് ആരോഗ്യം സംരക്ഷിക്കുവാനും, ജനാധിപത്യ മൂല്യങ്ങൾ നെഞ്ചോട് ചേർത്ത് പിടിക്കുവാനും കേരളത്തിൽ തന്നെ ആദ്യമായി നടത്തിയ ഈ യോഗയിലൂടെ സാധിക്കും എന്നും യോഗാചാര്യനായ ഡോ. ശ്രീറാം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: