ആലപ്പുഴ: 72 വര്‍ഷം സംഭവബഹുലവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ കാലഘട്ടങ്ങളിലൂടെ നിര്‍ഭയമായി കടന്നുവന്ന് ലോകരാജ്യങ്ങളുടെ മുന്നില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുകയാണ് ഭാരതമെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ദിവസത്തെ നേട്ടമല്ല. ഭാരതീയ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും രാജ്യസ്നേഹത്തിന്റെയും അഖണ്ഡതാ ബോധത്തിന്റെയും സംസ്കാരത്തിന്റെയും സാര്‍വദേശീയ ബോധത്തിന്റെയും സൃഷ്ടിയാണത്. ആയിരക്കണക്കിനു വര്‍ഷത്തെ ഇന്ത്യയുടെ സംസ്കാരം അതിന് പിന്നിലുണ്ട്. ലോകത്തെ മഹാഭൂരിപക്ഷം ജനങ്ങളും രാജ്യങ്ങളും യുദ്ധക്കെടുതികളില്‍ മുങ്ങി നിന്നപ്പോള്‍ ഭാരതം ലോകത്തിനു വെളിച്ചം കാണിച്ചു. നളന്ദയും തക്ഷശിലയും പോലുള്ള മഹാ സര്‍വകലാശാലകള്‍, മോഹന്‍ജോദാരയും ഹാരപ്പയും പോലുള്ള സാംസ്കാരിക സാമൂഹിക ജീവിത കേന്ദ്രങ്ങളും ഐതിഹാസികമായ ഇതിഹാസങ്ങളും കാളിദാസ കവിതകളും എല്ലാം അടങ്ങുന്ന ഭാരതത്തിന്റെ ചരിത്രം ലോകം വിസ്മയത്തോടെയാണ് എന്നും കാണുന്നത്.
മന്ത്രിയെ ജില്ലാ കളക്ടര്‍ എ.അലക്സാണ്ടറും ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേക വേദിയില്‍ രാവിലെ 9 ന് മന്ത്രി ദേശീയ പതാക ഉയര്‍ത്തി. എ എം ആരിഫ് എംപി, ഷാനിമോള്‍ ഉസ്മാന് എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സൗമ്യ രാജ്, സബ് കളക്ടര്‍ എസ്. ഇലക്യ, മുന്‍ എംഎല്‍എ എ.എ.ഷുക്കൂര്‍,നഗരസഭാ വൈസ് ചെയര്മാന് പി.എം. ഹുസൈന്, ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് ഷാനവാസ്, കൗണ്‍സിലര്‍മാരായ റീഗോ രാജു, പ്രേം,
ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: