ന്യൂദല്‍ഹി : രാജ്യത്തെ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ദേശീയ ശരാശരിയുടെ ആറിരട്ടിയായാണ് കേരളത്തിലെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറഞ്ഞുവരികയാണ്.
ജനിതകമാറ്റം വന്ന കോവിഡ് രാജ്യത്ത് ഇതുവരെ 153 പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിനേഷനിലൂടെയാണ് പോളിയോ, സ്മോള്‍പോക്സ് തുടങ്ങിയ മാരക രോഗങ്ങളെ ഇന്ത്യ തരണം ചെയ്തത്. അതുപോലെ കോവിഡിനേയും പ്രതിരോധിക്കണം. പകര്‍ച്ചവ്യാധിയുടെ അന്ത്യം കാണും വരെ നമ്മള് കൂടുതല്‍ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം ഇന്നുമുതല്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനകള്‍ കുറച്ചതായാണ് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരാനുള്ള പ്രധാനകാരണമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധനകളുടെ എണ്ണം ഉയര്‍ത്താന്‍ തീരുമാനമായത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് കടന്നിരിക്കുകയാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: