ദുബായ്: ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും രോഹിത് ശര്‍മയും ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി. പാക് താരം ബാബര്‍ അസമാണ് മൂന്നാമത്. ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് മാറ്റമില്ല.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വന്‍ കുതിച്ചുച്ചാട്ടം നടത്തി ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസന്. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ മെഹിദി നാലാം സ്ഥാനത്തെത്തി. കരിയറില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. പേസര്‍ മുസ്തഫിസുര്‍ റഹ്മാനും വന്‍ നേട്ടമുണ്ടാക്കി. 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം എട്ടാം റാങ്കിലെത്തി. ആദ്യ പത്തില്‍ ജസ്പ്രീത് ബുംറ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. മൂന്നാം റാങ്കിലാണ് ബുംറ. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, അഫ്ഗാന്റെ മുജീബ് റഹ്മാന് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ബംഗ്ലാതാരം ഷാക്കിബ് അല്‍ ഹസന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അഫ്ഗാന് താരം മുഹമ്മദ് നബി, ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: