കൊച്ചി: ഓൺലൈൻ ചൂതാട്ടത്തിനെതിരായ ഹരജിയിൽ ചൂതാട്ട ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതി നോട്ടീസ്. ക്രിക്കറ്റ് താരം വിരാട് കോലി, സിനിമാ താരങ്ങളായ തമന്ന, അജു വർഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.സംസ്ഥാന സർക്കാറിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കാനും ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
ഓൺലൈൻ റമ്മി കളി വലിയ വിപത്താണ് സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു ഓൺലൈൻ റമ്മി കളി തടയണമെന്നും ചൂതാട്ട ആപ്ലിക്കേഷന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി പോളി വടക്കൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നടപടി. കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മിയുടെ നടത്തിപ്പുകാര്‍ പ്ലെ ഗെയിംസ് ട്വന്റി ഫോര്‍ സ്റ്റാര്‍ സെവന്‍, മൊബൈല്‍ പ്രീമിയര്‍ ലീഗ് എന്നിവരാണ്. പ്രശസ്തരെ വെച്ച് പരസ്യം നല്‍കി യുവാക്കളെ ആകര്‍ഷിച്ച് ചതിക്കുഴില്‍ വീഴ്‌ത്തി പണം തട്ടുകയാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
കേരള ഗെയിമിങ് ആക്ടിന് കീഴിൽ വരുന്നതല്ല ഒാൺലൈൻ ചൂതാട്ടം. നിരവധി പേർ ചൂതാട്ടത്തിന്റെ പിടിയിലാണ്. നിയമപരമായി ഇത്തരം ഗെയിമുകൾ നിരോധിക്കാൻ മറ്റ് സംസ്ഥാനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും ആന്ധ്രാപ്രദേശ് ഓർഡിനൻസ് പാസാക്കിയിട്ടുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
വിഷയം ഗൗരവതരമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: