കൊല്‍ക്കത്ത: വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. നേരത്തെ ജനുവരി ആദ്യവാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ നിന്നാണ് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഗാംഗുലി രണ്ടാഴ്ച മുന്‍പാണ് വീട്ടിലേക്ക് മടങ്ങിയത്. നെഞ്ചു വേദനയെതുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ നേരിയ ഹൃദയാഘാതമാണെന്ന് കണ്ടെത്തിയിരുന്നു. ആന്‍ജിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞാണ് ഗാംഗുലി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: