മുംബൈ : ചെങ്കോട്ടയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക അഴിച്ചുമാറ്റി ഖാലിസ്താന്‍ പതാക ഉയര്‍ത്തിയതിനെ പിന്തുണച്ചവരെ ജയിലില്‍ അടയ്ക്കണമെന്ന് ബോളീവുഡ് താരം കങ്കണ റണാവത്ത്, ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു സംഭവം അരങ്ങേറിയത് ഏറെ നിരാശജനകമാണെന്നും കങ്കണ ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യത്തിനെതിരായ പ്രതിഷേധത്തെ പിന്തുണച്ചവരെ ജയിലില്‍ അടയ്ക്കണം. രാജ്യത്തെ മുഴുവന്‍ പിടിച്ചുലയ്ക്കുന്ന വിധത്തിലുള്ളതാണ് അവിടുത്തെ ചിത്രങ്ങള്‍. റിപ്പബ്ലിക് ദിനത്തില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച നടന് ദില്‍ജിത്ത് ദൊസാഞ്ജ്, പ്രിയങ്ക ചോപ്ര എന്നിവരെയും താരം കുറ്റപ്പെടുത്തി. മറ്റൊരു ട്വീറ്റിലൂടെയാണ് കങ്കണ ഇരുവരേയും വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: