ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 28ന് ഉച്ചയ്ക്ക് ഒന്നിന് കളര്‍കോടാണ് പരിപാടി. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
നിതിന്‍ ഗഡ്കരി ഓണ്‍ലൈനായാണ് പങ്കെടുക്കുക. സംസ്ഥാന സര്‍ക്കാരിന് വേണ്ടി പൊതുമരാമത്ത് സെക്രട്ടറി അയച്ച ഉദ്ഘാടന പരിപാടി പൊതുവേ അംഗീകരിച്ച് കൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി മന്ത്രി ജി. സുധാകരന് അറിയിച്ചു. ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്, മന്ത്രി ജി.സുധാകരന്, കേന്ദ്ര സഹമന്ത്രിമാരായ വി.കെ സിങ്, വി. മുരളീധരന്, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്, എംപിമാരായ എ.എം.ആരിഫ്, കെ.സി വേണുഗോപാല്‍ ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യ രാജ് എന്നിവരാണ് പരിപാടിയില്‍ ഉള്ളത്. കേന്ദ്ര ഗതാഗത വകുപ്പ് സെക്രട്ടറി സ്വാഗതവും, സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി നന്ദിയും പറയും.
മുന്‍ കാലങ്ങളിലും കേന്ദ്ര ഭരണാധികാരികള്‍ പങ്കെടുക്കുന്ന പല പരിപാടികളിലും മാറ്റങ്ങള്‍ ഉണ്ടാകുക പതിവായിരുന്നു. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ മന്ത്രിമാരായ മേഴ്സികുട്ടിയമ്മ, കെ. രാജു, എംഎല്‍എമാരായ നൗഷാദ്, മുകേഷ് എന്നിവരുടെ പേരുകള്‍ ആദ്യം ഇല്ലായിരുന്നു. ഒടുവിലാണ് അവരെ ഉള്‍പ്പെടുത്തി നല്‍കിയതെന്നും സുധാകരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: