കണ്ണൂര്‍: ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയ പ്രതി അറസ്റ്റില്‍. പളളിക്കുന്ന് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയ യുപി സ്വദേശിയായ യുവാവിനേയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശ് മിര്‍സാപ്പൂര്‍ സ്വദേശി പ്രവീണ്‍കുമാര്‍ സിംഹ്(30)നെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പാസ്‌വേര്‍ഡ് സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് കണ്ണൂര്‍ സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.
ആദ്യം 6 ലക്ഷം രൂപയും പിന്നീട് 3 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുóു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിð ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിð നടത്തിയ അന്വേഷണത്തിനൊടുവിൽ യുപിയിൽവെച്ച് കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. കൂട്ടു പ്രതികളായ രണ്ടു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ബിഐ മാനേജരാണെന്ന് പരിചയപ്പെടുത്തിയാണ് പ്രവീണ്‍കുമാര്‍ പള്ളിക്കുന്ന് സ്വദേശിനിയെ വിളിച്ചത്. തുടര്‍ന്ന് ഒടിപി നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. ആരും വിശ്വസിക്കുന്ന രീതിയിലായിരുന്നു ഇവരുടെ സംസാരം. അതുകൊണ്ടു തന്നെ ഒടിപി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇവരുടെ അക്കൗണ്ടിൽ നിന്നും ഒമ്പതുലക്ഷം രൂപ പ്രതികള്‍ കവര്‍ന്നത്.
പരാതി ലഭിച്ചയുടന്‍ സൈബര്‍സെല്‍ വഴി പോലിസ് അന്വേഷണം തുടങ്ങിയിരുന്നു. അങ്ങനെ പ്രതികളിലേക്കെത്തുന്ന ലിങ്ക് ലഭിക്കുകയും അവസാനം മേല്‍വിലാസം ലഭിക്കുകയും ചെയ്തു. അപ്പോഴേക്കും പ്രതി യുപിയിലേക്ക് കടന്നുകളഞ്ഞു. തുടര്‍ന്നാണ് സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ യുപിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ എഎസ്പി പി.പി. സദാനന്ദന്റെ മേല്‍നോട്ടത്തിലാണ് സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിച്ചത്. സമാനമായ ഒരു കേസ് കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ റിപ്പോർട്ട് ചെയ്തിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതിന് ശേഷം 60,000 രൂപ തട്ടിയ കേസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: