Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലിവര്‍ ‘ഫ്രൈ’യാക്കി യുണൈറ്റഡ്

യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ തകര്‍ത്തത്. 78-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മിന്നുന്ന ഫ്രീകിക്ക് ഗോളാണ് യുണൈറ്റഡിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. ഗ്രീന്‍വുഡ്, റാഷ്‌ഫോര്‍ഡ് എന്നിവരും യുണൈറ്റഡിനായി ഗോള്‍ നേടി. മുഹമ്മദ് സലയാണ് ലിവര്‍പൂളിനായി രണ്ട് ഗോളും നേടിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 25, 2021, 10:35 pm IST
in Football

ലണ്ടന്‍: ആന്‍ഫീല്‍ഡില്‍ വീഴാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വീഴുമെന്ന് കരുതിയവര്‍ നിരാശരായി. എഫ്എ കപ്പ് നാലാം റൗണ്ടില്‍ ഇന്നലെ നടന്ന ക്ലാസിക് പോരാട്ടം ജയിച്ച് ഒലെയുടെ ചുവന്ന ചെകുത്താന്മാര്‍ അഞ്ചാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം തകര്‍ത്തുകളിച്ച മാഞ്ചസ്റ്റര്‍  

യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ തകര്‍ത്തത്. 78-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മിന്നുന്ന ഫ്രീകിക്ക് ഗോളാണ് യുണൈറ്റഡിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. ഗ്രീന്‍വുഡ്, റാഷ്‌ഫോര്‍ഡ് എന്നിവരും യുണൈറ്റഡിനായി ഗോള്‍ നേടി. മുഹമ്മദ് സലയാണ് ലിവര്‍പൂളിനായി രണ്ട് ഗോളും നേടിയത്.

ആദ്യ ഇലവനില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ഫ്രെഡ്, ഡിഹിയ എന്നിവരില്ലാതെയാണ് യുണൈറ്റഡ് ഇറങ്ങിയത്. ലിവര്‍പൂളാകട്ടെ സാദിയോ മാനെ ഇല്ലാതെയും.

പന്ത് കൈവശം വയ്‌ക്കുന്നതില്‍ ലിവര്‍പൂളിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗോള്‍വല ലക്ഷ്യമാക്കി പായിച്ച ഷോട്ടുകളുടെ എണ്ണത്തിലും ഇരു ടീമുകളും തുല്യത പുലര്‍ത്തി.

18-ാം മിനിറ്റില്‍ സലായിലൂടെ ആയിരുന്നു ഗോള്‍. ഫര്‍മിനോയുടെ പാസില്‍ നിന്ന് പന്ത് സ്വീകരിച്ച് സലാ ഡീന്‍ ഹെന്‍ഡേഴ്‌സണ് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയില്‍ എത്തിച്ചു. ലീഡ് വഴങ്ങിയിട്ടും യുണൈറ്റഡ് പതറിയില്ല. 26-ാം മിനിറ്റില്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡ് സമനില നേടി. പോഗ്ബയും വാന്‍ഡെബീക്കും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. പാസ് കിട്ടിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ് അത് ഗ്രീന്‍വുഡിന് നീട്ടിനല്‍കി. ടീനേജ് താരത്തിന്റെ വലം കാലന്‍ ഷോട്ട് അലിസണെ സാക്ഷിയാക്കി വലയിലേക്ക് പോയി. ഈ ഗോളിന് ശേഷം ലീഡ് എടുക്കാന്‍ യുണൈറ്റഡിന് നിരവധി അവസരങ്ങള്‍ ലഭിച്ചു എങ്കിലും മുതലെടുക്കാന്‍ ആയില്ല. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1 സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ തുടക്കത്തില്‍ തന്നെ ലീഡ് എടുക്കാന്‍ യുണൈറ്റഡിനായി. 48-ാം മിനിറ്റില്‍ ഗ്രീന്‍വുഡിന്റെ പാസില്‍ നിന്നായിരുന്നു റാഷ്ഫോര്‍ഡിന്റെ ഗോള്‍. ലീഡ് എടുത്ത ശേഷം യുണൈറ്റഡ് അലസരായത് ലിവര്‍പൂളിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.

ആക്രമിച്ചു കളിച്ച ലിവര്‍പൂള്‍ 58-ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. ഫിര്‍മീനോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ഇതോടെ 62-ാം മിനിറ്റില്‍ ലിവര്‍പൂള്‍ മാനെയേയും യുണൈറ്റഡ് 66-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെയും കളത്തിലിറക്കി. ഒടുവില്‍ 78-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടു പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ വിജയ ഗോള്‍ കുറിച്ചു. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം േബണ്‍ലിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ലിവര്‍പൂളിന്റെ ഈ തോല്‍വി. ഒടുവില്‍ കളിച്ച 7 കളികളില്‍ ലിവര്‍പൂളിന് ജയിക്കാനായിട്ടില്ല.

മറ്റൊരു മത്സരത്തില്‍ ടാമി അബ്രഹാമിന്റെ ഹാട്രിക് കരുത്തില്‍ ചെല്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലറ്റണ്‍ ടൗണിനെ തകര്‍ത്ത് അടുത്ത റൗണ്ടിലേക്ക് മുന്നേറി. 11, 17, 74 മിനിറ്റുകളിലായിരുന്നു അബ്രഹാമിന്റെ ഗോളുകള്‍.

മറ്റ് മത്സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്‍ഡ്‌ഫോര്‍ഡിനെയും ബേണ്‍ലി 3-0ന് ഫുള്‍ഹാമിനെയും എവര്‍ട്ടണ്‍ 3-0ന് ഷെഫീല്‍ഡിനെയും തകര്‍ത്ത് അഞ്ചാം റൗണ്ടിലെത്തി.

Tags: മാഞ്ചസ്റ്റര്‍ യുണൈറ്റഡ്ലിവര്‍പൂള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ ഇല്‍ക്കായ് ഗുന്‍ഡോഗന്റെ(എട്ടാം നമ്പര്‍ ജേഴ്‌സി) ആഹ്ലാദം
Football

എഫ് എ കിരീടം സിറ്റിക്ക്

Football

എഫ് എ കപ്പില്‍ ഇന്ന് കലാശപ്പോര്: മാഞ്ചസ്റ്റര്‍ ഡെര്‍ബി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.