തിരുവനന്തപുരം: പുള്ളിപ്പുലിയെ കൊന്ന് കറിവെച്ച് തിന്നവരെ രക്ഷിക്കാന്‍ ലോക്കല്‍ സിപി ഐ നേതാവ് പ്രവീണ്‍ ജോസ്
പാവപ്പെട്ട കര്‍ഷകരെ തീവ്രവാദികളാക്കി ചിത്രികരിക്കുന്ന മാധ്യമങ്ങളാണ് കുറ്റക്കാരെന്നും പ്രവീണ്‍ ജോസ്. കഴിഞ്ഞ ദിവസം നാടിനെ ഞെട്ടിച്ച സംഭവത്തില്‍ വിനോദ് പികെ (45), വി.പി. കുര്യാക്കോസ് (74), സിഎസ് ബിനു (50), സാലി കുഞ്ഞപ്പന്‍ (54), വിന്‍സന്‍റ് (50) എന്നിവരാണ് ഇടുക്കിയിലെ മാങ്കുളത്ത് മുനിപാറയില്‍ പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ചത്. ആറ് വയസ്സായ ആണ്‍പുലിയാണ് വലയില്‍ കുടുങ്ങിയത്. പിന്നീട് വിനോദിന്റെ വീട്ടില്‍ കൊണ്ട് വന്നു. പുലിയെ കൊന്ന് കറിവെച്ചുകഴിഞ്ഞു. വീട്ടില്‍ നിന്ന് പിന്നീട് നടത്തിയ തിരച്ചിലില്‍ പൊലീസ് പുലിപ്പല്ലും, പുലിത്തോലും 10 കിലോ ഇറച്ചിയും കണ്ടെടുത്തു.
പ്രദേശവാസികളുടെ രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെ പിടിച്ചത്. ഇന്ത്യന്‍ വന്യമൃഗ സംരക്ഷണ നിയമം 1972 പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്നതാണ് പുള്ളിപ്പുലി. ഈ കുറ്റകൃത്യത്തിന് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.
വന്യജീവി സ്‌നേഹികളെ ഞെട്ടിച്ച ഈ സംഭവത്തിനിടയിലാണ് കുറ്റവാളികളെ രക്ഷിക്കാനാണ് ദേവികുളം ബ്ലോക് പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ പ്രവീണ്‍ ജോസ് രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന രീതിയില്‍ ഒരു വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുകയാണ്. ‘കൃഷിക്കാര്‍ അവരുടെ അറിവില്ലായ്മ കൊണ്ട് പുള്ളിപ്പുലിയെ പിടിച്ച് കറിവെച്ചു. പക്ഷെ മാധ്യമങ്ങള്‍ അവരെ തീവ്രവാദികളായി മുദ്രകുത്തുന്നു. എന്നാല്‍ വന്യജീവികളുടെ നിരന്തര ഭീഷണിയില്‍ കഴിയുന്നവരാണ് ഇവരെന്ന് മാധ്യമങ്ങള്‍ അറിയുന്നില്ല’- ഇങ്ങിനെ പോകുന്നു സിപി ഐ ലോക്കല്‍ നേതാവിന്റെ വാദമുഖങ്ങള്‍. പാവപ്പെട്ട കര്‍ഷകരെ ഭീകരരായി ചിത്രീകരിക്കുന്ന പണി മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും പ്രവീണ്‍ ജോസ് താക്കീത് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായ കാട്ടാന വിനായകി സ്‌ഫോടകവസ്തുക്കള്‍ നിറച്ച തേങ്ങ കടിച്ച് കൊല്ലപ്പെട്ട സംഭവം ആരും മറന്നിട്ടില്ല. വാസ്തവത്തില്‍ കാട്ടുപന്നിയെ പിടിക്കാന്‍ റബ്ബര്‍ തോട്ടമുടമ അബ്ദുള്‍ കരീമും മകന്‍ റിയാസുദ്ദീനും ജോലിക്കാരന്‍ വില്‍സണും ചേര്‍ന്ന് ഒരുക്കിയ കെണിയില്‍ കാട്ടാന കടിക്കുകയായിരുന്നു. കാട്ടുപന്നിയുടെ മാംസം ഇവര്‍ വില്‍ക്കാറുണ്ടെന്ന് പറയുന്നു.
ഇത്തരം കേസുകളില്‍ രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തില്‍ കുറ്റവാളികള്‍ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുകയാണ്. ഇക്കാര്യത്തില്‍ വന്യജീവികള്‍ക്കായി ശബ്ദമുയര്‍ത്താന്‍ പലപ്പോഴും ആരും ഉണ്ടാവാറില്ല. നേരത്തെ വനംവകുപ്പുദ്യോഗസ്ഥരെ കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണി മുഴക്കിയ വിവാദ സിപി ഐ നേതാവാണ് പ്രവീണ്‍ ജോസ്. മാങ്കുളം സിങ്കുകുടി ആദിവാസി സങ്കേതത്തിനടുത്തുള്ള ബംഗ്ലാവ് തറയില്‍ കാട്ടാന ഇറങ്ങാതിരിക്കാന്‍ കുഴിച്ച ട്രങ്കുകള്‍ മലയിടിച്ചിലിന് കാരണമാകുമെന്ന് ആദിവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയ വനപാലകരെയാണ് അന്ന് പ്രവീണ്‍ ജോസ് ഭീഷണിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: