ഭോപാല്‍: എന്തിനാണ് മറ്റു മതങ്ങളുടെ വികാരങ്ങള്‍ ചൂഷണം ചെയ്ത് നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ ശ്രമിക്കുന്നത്? നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് എന്ത് തകരാറാണ് പറ്റിയത്? നിങ്ങളുടെ ബിസിനസ് ലക്ഷ്യത്തിന് വേണ്ടി എങ്ങിനെ ഇത് ചെയ്യാന്‍ കഴിയുന്നു? – സ്റ്റാന്റപ് കൊമേഡിയനും ഹിന്ദുമതത്തെ അവഹേളിച്ച് തമാശകള്‍ പറഞ്ഞ് ഷോ കൊഴിപ്പിച്ചതിന് അറസ്റ്റിലുമായ മുനാവര്‍ ഫറൂഖിയോട് മധ്യപ്രദേശ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി രോഹിത് ആര്യ ചോദിച്ച ചോദ്യങ്ങളാണിവ.
തിങ്കളാഴ്ച വാദം കേട്ട കോടതി പക്ഷെ കേസില്‍ വിധി പറയല്‍ നീട്ടവെച്ചു. ജനവരി 2നാണ് ഹിന്ദുമതത്തിലെ കഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളെയും അവഹേളിച്ച് സ്റ്റേജില്‍ കോമഡികള്‍ സൃഷ്ടി്ച്ചതിന് മുനാവര്‍ ഫറൂഖിയെ അറസ്റ്റ് ചെയ്തത്. ഫറൂഖിയ്ക്ക് വേണ്ടി ജാമ്യം തേടി കോടതിയെ സമീപിച്ച മുതിര്‍ന്ന അഭിഭാഷകന് വിവേക് തന്‍ഖയെ ഹൈക്കോടതി നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ജാമ്യാപേക്ഷ പിന്‍വലിക്കുന്നുണ്ടോ എന്നും കോടതി ആരാഞ്ഞു.
ഈ കേസില്‍ മുനാവര്‍ ഫറൂഖി കുറ്റം ചെയ്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആണ് അഡ്വ. വിവേക് തന്‍ഖ ആവശ്യപ്പെട്ടു. എന്നാല്‍ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും മുനാവര്‍ ഫറൂഖി അപമാനിച്ചെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ‘മുനാവര്‍ ഫറൂഖി നിരവധി വീഡിയോകള്‍ മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന പരാമര്‍ശം 18 മാസങ്ങള്‍ക്ക് മുന്‍പാണ് നടത്തിയത്. പിന്നീട് കോമഡി ഷോകളില്‍ മൂന്നിടത്ത് ഇതേ കമന്റുകള്‍ നടത്തി. ഇതോടെ മറ്റ് കൊമേഡിന്മാരും ഹിന്ദുദൈവങ്ങളെ അപമാനിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ 70 ശതമാനം കൊമേഡിയന്മാരും ഇത് ചെയ്യുന്നു,’ ഒരു അഭിഭാഷകന് വാദിച്ചു.
ജാമ്യത്തെ എതിര്‍ക്കാന്‍ മറ്റേതെങ്കിലും അഭിഭാഷകര്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് രണ്ടാമത് ഒരു അഭിഭാഷകന് കൂടി ഹാജരായി. ശ്രീരാമനും സീതയ്ക്കും എതിരെ മുനവര്‍ ഫറൂഖി എതിര്‍ക്കപ്പെടേണ്ട പ്രസ്താവനകള്‍ നടത്തി എന്നായിരുന്നു ഈ അഭിഭാഷകന്റെ വാദം. ‘ഇത്തരക്കാരെ വെറുതെ വിട്ടുകൂടാ. ഈ കേസില്‍ ഞാന്‍ വിധി നീട്ടിവെക്കുകയാണ്,’ ജഡ്ജി പറഞ്ഞു.
ബിജെപി എംഎല്‍എ മാലിനി ലക്ഷ്മണ് സിംഗ് ഗൗറിന്റെ മകന് ഏകലവ്യ സിംഗ് ഗൗറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുനവര്‍ ഫറൂഖിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: