ന്യൂദല്‍ഹി:ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനും സിബി ഐയ്‌ക്കും അനില്‍ അക്കരയ്‌ക്കും സുപ്രീംകോടതി നോട്ടീസയക്കാന്‍ തീരുമാനിച്ചു.
കേസില്‍ നാല് ആഴ്ചകഴിഞ്ഞ വാദം കേള്‍ക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച വിധിച്ചു. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ യുടെ എഫ്.ഐ.ആർ. റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സി.ഇ.ഒ സുപ്രിം കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി.ബി.ഐയ്‌ക്കും പരാതിക്കാരനായ അനിൽ അക്കരെ എം.എൽ.എയ്‌ക്കും കേന്ദ്രസര്‍ക്കാരിനും നോട്ടിസ് അയക്കാന്‍ തീരുമാനിച്ചു.
സിബിഐ അന്വേഷണം ഫെഡറല്‍ തത്വത്തെ ബാധിക്കുമെന്നും ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്സിആര്‍എ ചട്ടങ്ങളുടെ ലംഘനമില്ലാത്തതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നും ഉള്ള വാദങ്ങളാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉയര്‍ത്തിയത്. ലൈഫ് മിഷന്‍ സിഇഒയ്‌ക്ക് യുഎഇയില്‍ നിന്നും പണം ലഭിച്ചിട്ടില്ല. അത് ലഭിച്ചത് കോണ്‍ട്രാക്ടര്‍ക്കാണ്. അതുകൊണ്ട് ലൈഫ് മിഷനെതിരെ വിദേശനാണ്യ വിനിമയച്ചട്ടം ബാധകമല്ലെന്നതാണ് ലൈഫ് മിഷഎന്നാല്‍ ഇതൊന്നും സി.ബി.ഐ. അന്വേഷണം സ്റ്റേചെയ്യാൻ ഈ ഘട്ടത്തിൽ യുക്തമായ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗികരിച്ചില്ല.
കോടതി തുടർന്ന് കേസ് നാലാഴ്ചത്തേയ്‌ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: