Categories: US

യുഎഇയിൽ വിസ നിയമത്തിൽ അടിമുടി മാറ്റം: വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ കുടുംബത്തെയും ഒപ്പം കൂട്ടാം

മതിയാ‍യ സാമ്പത്തിക നിലയിലുള്ളവർക്ക് ഇതോടെ തങ്ങളുടെ മതാപിതാക്കളെ തങ്ങളുടെ സ്പോൺസർഷിപ്പിൽ രാജ്യത്തേയ്ക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിച്ച് യുഎ‌യിൽ പഠിക്കാനാവും.

Published by

ദുബായ്: യുഎഇയിലെ താമസ നിയമത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള മന്ത്രിസഭാ തീരുമാനത്തിന് യുഎ‌ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാ‍രം നൽകി.  യുഎഇയില്‍ പഠനം നടത്തുന്ന വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ തങ്ങളുടെ കുടുംബത്തെയും രാജ്യത്തേക്ക് കൊണ്ടുവരാമെന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.  

മതിയാ‍യ സാമ്പത്തിക നിലയിലുള്ളവർക്ക് ഇതോടെ തങ്ങളുടെ മതാപിതാക്കളെ തങ്ങളുടെ സ്പോൺസർഷിപ്പിൽ രാജ്യത്തേയ്‌ക്ക് കൊണ്ടുവന്ന് അവരോടൊപ്പം താമസിച്ച് യുഎ‌യിൽ പഠിക്കാനാവും. മേഖലയിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് യു‌എ‌ഇയിൽ പഠിക്കുന്നത്. 77 സർവകലാശാലകളാണ് ഇവിടെയുള്ളത്. ഇക്കാരണത്താലാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായകരമായ തീരുമാനം എടുത്തതെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.  

യു‌എഇ ഭരണകൂടത്തിന്റെ പുതിയ തീരുമാനം രാജ്യത്ത് വിദേശവിദ്യാർത്ഥികളുടെ എണ്ണം വലിയ തോതിൽ വർദ്ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗവേഷണ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഭാര്യമാർക്കൊപ്പം കഴിയാനാവുമെന്നതും വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.  

ഇതിന് പുറമേ രാജ്യത്തെ ആഭ്യന്തര ടൂറിസം ക്യാമ്പയിനുകൾക്ക് ഊർജം പകരുന്നതിനായി എമിറേറ്റ്സ് ടൂറിസം കൗൺസിൽ സ്ഥാപിക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by