കൊല്ലം: കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഇടതുവലത് ദുര്‍ഭരണങ്ങള്‍ക്ക് അറുതി വരുത്തണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.
ബിജെപി കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ചൈനയെ ഉപേക്ഷിച്ചു വ്യവസായികളും നിക്ഷേപകരും ഭാരതത്തിലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വന്‍തോതിലാണ് വ്യവസായങ്ങള്‍ തുടങ്ങിയിട്ടുള്ളത്. കേരളസംസ്ഥാനത്തെ വ്യവസായികള്‍ ഉപേക്ഷിച്ച മട്ടാണ്. ബിജെപിക്ക് ഒരവസരം ലഭിച്ചാല്‍ കേരളത്തിന്റെ മുഖഛായ മാറും. അതിനായി ബൂത്ത്തലം വരെയുള്ള പ്രവര്‍ത്തകര്‍ അധ്വാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് വയ്‌ക്കല്‍ സോമന്‍ അധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശ്, രാമചന്ദ്രന്‍പ്പിള്ള, ഷാലു, കെ.ആര്‍.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൊല്ലം മണ്ഡലം ശിബിരം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാംരാജ് അധ്യക്ഷനായി. കൊട്ടിയം സുരേന്ദ്രനാഥ്, എം. സുനില്‍, അഡ്വ.ബിറ്റി സുധീര്‍, അഡ്വ. ഗോപകുമാര്‍, സൂരജ് തിരുമുല്ലവാരം, ദേവദാസ്, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചാത്തന്നൂരില്‍ സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലീം ഉദ്ഘാടനം ചെയ്തു. എസ്.പ്രശാന്ത് അധ്യക്ഷനായി. ജില്ലാ ഉപാധ്യക്ഷന്‍ എ.ജി. ശ്രീകുമാര്‍, നെടുമ്പന ശിവന്‍, ടി.വി.സനല്‍, കിഴക്കനേല സുധാകരന്‍, ബി. സജന്‍ലാല്‍, മൈലക്കാട് മുരളി എന്നിവര്‍ സംസാരിച്ചു. കുണ്ടറയില്‍ ദേശീയ കൗണ്‍സില്‍ അംഗം എം.എസ്. ശ്യംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇടവട്ടം വിനോദ് അധ്യക്ഷനായി. എസ്.സുനില്‍കുമാര്‍, കരീപ്ര വിജയന്‍, ആയൂര്‍ മുരളി, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചവറയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചവറ അജയന്‍ അധ്യക്ഷനായി. അഡ്വ.രാജേന്ദ്രന്‍ പിളള, അഡ്വ.ചന്ദ്രരമോഹന്‍ വിഷ്ണു പട്ടത്താനം എന്നിവര്‍ സംസാരിച്ചു. കുന്നത്തൂരില്‍ ദേശീയ കൗൗണ്‍സില്‍ അംഗം കെ ശിവദാസന്‍ ഉദ്ഘാടനം ചെയ്തു സന്തോഷ് അധ്യക്ഷത വഹിച്ചു.വെള്ളിിമണ്‍ ദിലീപ് ,മാലു മേല്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.കരുനാഗപ്പള്ളിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ബൈജു ചെറുപൊയ്‌ക അധ്യക്ഷത വഹിച്ചു. അഡ്വ.വിനോദ്, വി.എസ്. ജിതിന്‍ ദേവ്, സന്തോഷ് എന്നിവര്‍ സംസാരിച്ചു. ശില്പശാലകള്‍ ഇന്ന് സമാപിക്കും.
















