വാഷിംഗ്ടണ്‍: വിവിധരാജ്യങ്ങളിലേക്ക് സൗജന്യമായി സ്വന്തം നാട്ടില്‍ ഉല്പാദിപ്പിച്ച കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്ത് ഇന്ത്യ ഒരു യഥാര്‍ത്ഥ ചങ്ങാതിയെന്ന് യുഎസ്. ഭൂട്ടാന്, മാലിദ്വീപ്, നേപാള്‍, ബംഗ്ലദേശ്, മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന് അയച്ച നടപടിയെയാണ് യുഎസ് ശ്ലാഘിച്ചത്.
ഇന്ത്യയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ത്യയെ വാക്സിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ അഴിച്ച് വിട്ട് വിമര്ശിക്കുംപോഴാണ് യുഎസിന്റെ ഈ അഭിനന്ദനം.
അതേ സമയം സൗദി, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മൊറോക്കൊ എന്നീ രാജ്യങ്ങളിലേക്ക് വാണിജ്യാടിസ്ഥാനത്തിലും ഇന്ത്യ വാക്സിന് അയച്ചിരുന്നു. യുഎസ് പ്രതിരോധവകുപ്പിന്റെ തെക്കന്‍ മധ്യേഷ്യ ബ്യൂറോയാണ് ട്വിറ്റര്‍ വഴി ഇന്ത്യയെ അഭിനന്ദിച്ചത്.
‘ദശലക്ഷക്കണക്കിന് കോവിഡ് വാക്സിന് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്ത ആരോഗ്യമേഖലയിലെ ഇന്ത്യയുടെ പങ്കിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. മാലിദ്വീപ്, ഭൂട്ടാന്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യ സൗജന്യമായി വാക്സിന് അയക്കല്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഇനിയും തുടരും. ആഗോള സമൂഹത്തെ അതിന്റെ മരുന്ന് നിര്മ്മാണക്കരുത്തുപയോഗിച്ച് സഹായിക്കുന്ന ഇന്ത്യ ഒരു യഥാര്‍ത്ഥ സുഹൃത്ത് തന്നെയാണ്,’ ട്വീറ്റ് പറയുന്നു.
യുഎസ് ഹൗസ് വിദേശകാര്യസമിതി ചെയര്മാന് ഗ്രിഗറി മീക്സും ഇന്ത്യയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചു. കോവിഡ് പോലുള്ള ആഗോള മഹാമാരിക്ക് ആഗോളതലത്തില്‍ മാത്രമല്ല പ്രാദേശിക തലത്തിലും പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിലേക്കും ഇന്ത്യ വെള്ളിയാഴ്ച വാക്സിന് അയച്ചിരുന്നു. ‘ലോകത്തിന്റെ ഫാര്‍മസിയെ വിശ്വസിക്കുക. മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് ബ്രസീലിലുമെത്തി,’ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ട്വീറ്റ് ഇതായിരുന്നു. അയല്‍രാജ്യങ്ങള്‍ ആദ്യം എന്ന നയത്തിന്റെ ഭാഗമായി വാക്സിന് സൗഹൃദം എന്ന് പേരിട്ട വാക്സിന് നയതന്ത്രം ഇന്ത്യ തുടങ്ങിക്കഴിഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് ഹൈഡ്രോക്സിക്ലോറോക്വിന്‍, റെംഡെസിവിര്‍, പാരസറ്റമോള്‍, രോഗനിര്ണ്ണയകിറ്റുകള്, വെന്റിലേറ്ററുകള്‍, മുഖംമൂടികള്‍, ഗ്ലവ്സുകള്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ എത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: