‘വെള്ളം’ സിനിമയില്‍ മുരളിയായുള്ള ജയസൂര്യയുടെ പകര്‍ന്നാട്ടത്തിന് വന്‍ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന എല്ലാവരും ജയസൂര്യയുടെ അഭിനയത്തെ അഭിനന്ദിക്കുന്നു. സിനിമയെ സംബന്ധിച്ച് നിരവധി കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ജയസൂര്യയുടെ അഭിനയന്നെ അഭിനന്ദിച്ച് സംവിധായികയായ രതീന ഷേര്‍ഷാദും രംഗത്തെത്തിയിട്ടുണ്ട്. വെള്ളത്തിലെ മുരളിയെപ്പോലൊരു കഥാപാത്രത്തെ തനിക്ക് നേരിട്ട് അറിയാമെന്നും അയാള്‍ മരിച്ചിട്ടുണ്ടാകാമെന്നും രതീന ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ജയസൂര്യ,
സോറി നിങ്ങളുടെ മുരളിയെ ഞാന്‍ കണ്ടതേയില്ല !
പക്ഷെ അതുപോലൊരാളെ എനിക്കറിയാം, എന്റെ കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നു …അതെ രൂപം, അതെ നടത്തം, അതെ സംസാരം, അതെ ചിരി അതെ അവസ്ഥ ! മുഴുവന്‍ സമയവും മുരളിയെ പോലെ മൂപ്പരും വെള്ളത്തില്‍ തന്നെയായിരുന്നു.
എന്നെ വല്യ ഇഷ്ടാരുന്നു എനിക്കും! കുടിച്ചു വീട്ടില്‍ കയറരുതെന്നു പറയുമ്പോള്‍ പിന്നിലൂടെ വന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ ജനാലയില്‍ വച്ച് മാറി നിക്കും! കളര്‍ പെന്സിലുകളും ബ്രഷും പെയിന്റും, പുസ്തകങ്ങളും എഴുതി കൂട്ടാന്‍ കെട്ടുകണക്കിനു പേപ്പറുകളും കൂടെ മിട്ടായികളും പ്രിയപ്പെട്ട പലഹാരങ്ങളും! ഞാന്‍ വളര്‍ന്നു പോത്തു പോലായിട്ടും ആ സ്നേഹം അങ്ങനെ തന്നെ!
മുരളിയെ പോലെ എല്ലാര്ക്കും മൂപര് കുടിയന്! …. മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട് , എന്റെ കല്യാണത്തിന്! പക്ഷെ മൂപ്പര് പോയി … കുടിച്ചു കുടിച്ചു മരിച്ചു എന്ന് എല്ലാരും ഇപ്പഴും പറയും! പ്രജീഷ് ഭായ്.. ഒന്നും പറയാനില്ല ! മുരളിയെപോലെ ഒരാള്‍ നമുക്കിടയില്‍ ഉണ്ട് , സമൂഹത്തിനു മുന്നില്‍ പരാജിതനായോ , പരാജയത്തില്‍ നിന്ന് കരകയറിയോ അവര്‍ എവിടെയൊക്കെയോ ഉണ്ട് ! ഞാന്‍ കണ്ടിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: