കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്ഷിക ആഘോഷചടങ്ങില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇറങ്ങിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെയാണ് മമത വേദി വട്ടി ഇറങ്ങിപ്പോയത്. ചടങ്ങില്‍ ബിജെപി അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് മമതയുടെ ബഹിഷ്കരണം. ഇതു രാഷ്ട്രീയ പരിപാടി അല്ലെന്നും ആള്‍ക്കാരെ വിളിച്ചുവരുത്ത് അപമാനിക്കരുതെന്നും പറഞ്ഞാണ് ബഹിഷ്കരണം. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടനമാണ് മമത നടത്തിയതെന്ന വാദം ശക്തമാണ്.
അതേസമയം, കൊല്‍ക്കത്തയിലെത്തിയ നരേന്ദ്ര മോദി നേതാജി ഭവനിലാണ് ആദ്യം എത്തിയത്. ശേഷം നാഷണല്‍ ലൈബ്രറിയിലും സന്ദര്‍ശനം നടത്തി. അവിടുത്തെ സാംസ്കാരിക പ്രവര്‍ത്തകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ ഹാളിലും മോദി സന്ദര്‍ശനം നടത്തി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടേയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: