വെള്ളരിക്കുണ്ട്: മദ്യലഹരിയില്‍ ആറുവയസുകാരിക്ക് നേരെ രക്ഷിതാക്കളുടെ ക്രൂരത. വിവരമറിഞ്ഞെത്തിയ പോലീസ് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വെള്ളരിക്കുണ്ട് വെസ്റ്റ് എളേരി പറമ്പയിലാണ് ആറു വയസുകാരിയെ മദ്യലഹരിയില്‍ മാതാപിതാക്കള്‍ കാന്താരി അരച്ച് മുഖത്തു തേച്ചത്.
പ്രാണരക്ഷാര്‍ത്ഥം അടുത്തുള്ള വീട്ടില്‍ ഓടിയെത്തിയ പെണ്‍കുട്ടിയെ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പറമ്പഅംഗനവാടിക്ക് സമീപം താസിക്കുന്ന തമ്പി ഉഷ ദമ്പതികളാണ് പെണ്‍കുട്ടിയോട് ക്രൂരമായി പെരുമാറിയത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. രണ്ടു പെണ്മക്കളുള്ള ഇവരുടെ മൂത്ത കുട്ടിയെ മാതാപിതാക്കളുടെ പീഡനത്തെ തുടര്‍ന്ന് നേരത്തെ തന്നെ പടന്നക്കാട്ടെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. രക്ഷിതാക്കളുടെ ക്രൂരതയ്ക്ക് ഇരയായ ആറു വയസുകാരിയെയും ഇവിടേക്കാണ് മാറ്റിയിരിക്കുന്നത്.
പെണ്‍കുട്ടി നിയമ സഹായ വളണ്ടിയര്‍മാരുടെ സഹായത്തോടെ ചിറ്റാരിക്കാല്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അടുത്ത വീട്ടിലെത്തി നടന്ന കാര്യങ്ങള്‍ കരഞ്ഞു കൊണ്ട് വിവരിച്ച കുട്ടിയുടെ സങ്കടം കണ്ട് വീട്ടുകാര്‍ ഉടന്‍ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു. ഇവര്‍ വാര്‍ഡ് മെമ്പറെയും പിന്നീട് ജില്ലാ നിയമ സഹായ അതോറിറ്റി വളണ്ടീയറെയും വിവരം അറിയിച്ചു. ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ പോലീസും സ്ഥലത്തെത്തി കുട്ടിയെ സഹോദരി കഴിയുന്ന പടന്നക്കാട്ടെ സര്‍ക്കാര്‍ സെന്ററിലേക്ക് മാറ്റിയിയത്. ജെജെ ആക്ട് പ്രകാരം മാതാപിതാക്കള്‍ക്കെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: