മുംബൈ: ഇന്ത്യയില്‍ നിന്നുള്ള കോവിഷീല്‍ഡ് എന്ന കോവിഡ് വാക്സിന് നിറച്ച രണ്ട് വിമാനങ്ങള്‍ ബ്രസീലിലേക്കും മൊറോക്കയിലേക്കും വെള്ളിയാഴ്ച പറന്നു. കോവിഡ് വാക്സിന്റെ കാര്യത്തില്‍ ആഗോളഹബ്ബായി ഇന്ത്യ മാറുന്നതിന്റെ തെളിവായി മാറി കോവിഡ് വാക്സിന് കയറ്റി മുംബൈയില്‍ നിന്നും പറന്നുയര്‍ന്ന രണ്ട് വിമാനങ്ങള്‍.
വെള്ളിയാഴ്ച മുംബൈയില്‍ നിന്നും ബ്രസീലിലേക്ക് പറന്നുയര്‍ന്ന എമിറേറ്റ്സ് സ്കൈ കാര്‍ഗോ വിമാനത്തില്‍ 20 ലക്ഷം കോവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ ഉണ്ടായിരുന്നു. അതുപോലെ മൊറോക്കയിലേക്ക് പറന്ന റോയല്‍ എയര്‍ മൊറോക്കയിലും 20 ലക്ഷം കോവിഷീല്‍ഡ് വാക്സിന് ഡോസുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് മുംബൈ വിമാനത്താവളത്തില്‍ നിന്നും കോവിഷീല്‍ഡ് വാക്സിന് പോകുന്നത്.
ജനവരി 22 വരെയുള്ള കണക്കെടുത്താല്‍ വിദേശ, ആഭ്യന്തര വിപണിയില്‍ ഏകദേശം 1.4 കോടി വാക്സിന് ഡോസുകള്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: