ന്യൂദല്‍ഹി: ആസ്ത്രേല്യയ്ക്കെതിരെ ഏറെ പിന്നില്‍ നിന്നശേഷം പൊരുതി വിജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ജീവിത പാഠമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
തോല്‍വിയുടെ വക്കത്ത് നിന്നുള്ള ഇന്ത്യയുടെ പൊരുതിക്കയറല് ശ്ലാഘനീയമാണെന്നും ഇത് വലിയ പാഠമാണെന്നും മോദി പറഞ്ഞു. ‘മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നതിന്റെ മികച്ച ഉദാഹരണമാണ് വെല്ലുവിളികള്‍ നേരിട്ട് വിജയം കൊയ്ത ഇന്ത്യയുടെ ക്രിക്കറ്റ് ടീം. വളരെ ദയനീയമായി നമ്മള് തോറ്റു. എങ്കിലും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും നമ്മള് പൊരുതി വിജയിച്ചു. അവര്‍ക്ക് കുറച്ച് അനുഭവമേ ഉള്ളൂ. പക്ഷെ ഉയര്‍ന്ന ആത്മവിശ്വാസം മൂലം അവര്‍ ചരിത്രം സൃഷ്ടിച്ചു. നമ്മള് മാനസിക നില എപ്പോഴും പോസിറ്റീവായി നിലനിര്‍ത്തേണ്ടതുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ രണ്ടാമിന്നിംഗ്സില്‍ വെറും 36 റണ്‍സിനാണ് ഇന്ത്യന്‍ ടീം പുറത്തായത്. പക്ഷെ സമര്‍ത്ഥമായി പൊരുതി ഇന്ത്യ 2-1ന് പിന്നീട് പരമ്പര വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: