കൊല്ലം: ജില്ലാ ആശുപത്രിയില്‍ ആധുനിക സിടി സ്കാന്‍ മെഷീന് സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനം. പ്രസിഡന്റ് സാം കെ. ഡാനിയേലിന്റെ അദ്ധ്യക്ഷതയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആദ്യ സമ്പൂര്‍ണ്ണ യോഗമാണ് തീരുമാനമെടുത്തത്. നിലവില്‍ ഉപയോഗിച്ചു വരുന്ന നാല് സ്ലൈസ് സിടി സ്കാന്‍ മെഷീന് 13 വര്‍ഷമായ സാഹചര്യത്തിലും തകരാറുകള്‍ ആവര്‍ത്തിക്കുന്നതിനാലുമാണ് മാറുന്നത്. അഞ്ചുകോടി രൂപ ഇതിലേയ്ക്കായി വകയിരുത്തും.
ജനറല്‍, പട്ടികജാതി മേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനായി 2.5 കോടി രൂപ വകയിരുത്തും. ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ്ഗ മേഖലയില്‍ നേരിട്ട് നടപ്പാക്കുന്ന സാഫല്യം ഭവനനിര്‍മ്മാണ പദ്ധതി കുരിയോട്ടുമല പട്ടികവര്‍ഗ്ഗ കോളനിയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കും. അഞ്ച് കുടുംബങ്ങള്‍ക്കാണ് ഈ സാമ്പത്തിക വര്‍ഷം വീടുകള്‍ നിര്‍മിച്ചു നല്‍കുക. ജില്ലാ പഞ്ചായത്ത് പെരിനാട് സ്കൂളില്‍ ആരംഭിച്ച ബോക്സിംഗ് അക്കാദമി ഫെബ്രുവരി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: