Categories: Alappuzha

പുറക്കാട് വ്യാപകമായി മണല്‍ ഖനനം

മണല്‍ ഖനനത്തിനുപയോഗിക്കുന്ന മോട്ടോറുകളുടെ ഉടമസ്ഥര്‍ മണല്‍മാഫിയ സംഘങ്ങളില്‍പ്പെട്ടവരാണ്. രാത്രികാലങ്ങളിലാണ് ഇവര്‍ മണല്‍ ഡ്രഡ്ജിങ് നടത്തുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെയാണ് മണല്‍ ഖനനം നടക്കുന്നത്.

Published by

അമ്പലപ്പുഴ; പുറക്കാട് ടിഎസ് കനാല്‍ കേന്ദ്രീകരിച്ച് വ്യാപക മണല്‍ ഖനനം. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍. പുറക്കാട് പഞ്ചായത്തിലെ തൈച്ചിറ, ഇല്ലിച്ചിറ ഭാഗങ്ങളിലാണ് കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് മണല്‍ ഖനനം നടക്കുന്നത്. സ്വകാര്യ വ്യക്തികള്‍ അവരുടെ ഭൂമി മാത്രമല്ല, കൃഷിഭൂമികളും, തണ്ണീര്‍ത്തടങ്ങളും ഇത്തരത്തില്‍ നികത്തുന്നുണ്ട്.  

മണല്‍ ഖനനത്തിനുപയോഗിക്കുന്ന മോട്ടോറുകളുടെ ഉടമസ്ഥര്‍ മണല്‍മാഫിയ സംഘങ്ങളില്‍പ്പെട്ടവരാണ്. രാത്രികാലങ്ങളിലാണ് ഇവര്‍ മണല്‍ ഡ്രഡ്ജിങ് നടത്തുന്നത്. രാത്രി 10 മുതല്‍ പുലര്‍ച്ചെ വരെയാണ് മണല്‍ ഖനനം നടക്കുന്നത്. ഇതെ സമയം നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചാലും നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. അമ്പലപ്പുഴ പോലീസിന്റെ നിഷേധ നിലപാടില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

കനാല്‍ തീരത്ത് നിന്ന് ഖനനം നടത്തുന്നതിനാല്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കല്‍ക്കെട്ടുകളും, കോണ്‍ക്രീറ്റ് റോഡുകളും തകര്‍ച്ചാ ഭീഷണിയിലാണ്. നിരവധി സ്ഥലങ്ങളില്‍ കല്‍ക്കെട്ട് തകര്‍ന്നിട്ടും, അധികൃതര്‍ കണ്ട ഭാവം നടിക്കുന്നില്ല. മണല്‍ മാഫിയയുമായി ഉദ്യോഗസ്ഥ, രാഷ്‌ട്രീയ കൂട്ടുകെട്ടാണ് ഒരു പ്രദേശത്തെ പരിസ്ഥിതിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടക്കുന്നതിന് കാരണം. സത്വര നടപടിയെടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by