കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കളമശ്ശേരി മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ റഫീഖ് മരയ്ക്കാര്‍ 64 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റഫീഖ് മരയ്ക്കാറിന് 308 വോട്ടാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്. സമീലിന് 244 വോട്ടാണ് ലഭിച്ചത്. യുഡിഎഫിന്റെ വിമത സ്ഥാനാര്‍ത്ഥിയായ ഷിബു സിദ്ദിഖ് 207 വോട്ടാണ് നേടിയത്. കളമശേരി മുന്‍സിപ്പാലിറ്റിയില്‍ നറുക്കെടുപ്പിലൂടെയാണ് ഇത്തവണ യുഡിഎഫിന് ഭരണം ലഭിച്ചത്. ഈ വാര്‍ഡില്‍ വിജയിച്ചാല്‍ ഭരണം സുഗമമായി കൊണ്ടു പോകാമെന്നായിരുന്നു യുഡിഎഫ് കണക്കുകൂട്ടിയത്. അട്ടിമറി വിജയത്തിലൂടെ എല്‍ഡിഎഫ് ഇതെല്ലാം തകര്‍ത്തു.
തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാമനാഥന് ഇവിടെ 1009 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. ഇരുമുന്നണികള്‍ക്കും ഇതോടെ കോര്‍പ്പറേഷനില്‍ 24 സീറ്റുകളായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് വിമതന് എം. കെ. വര്‍ഗീസിനെ മേയറാക്കിയാണ് എല്‍ഡിഎഫ് ഇവിടെ ഭരണം പിടിച്ചത്. രണ്ട് വര്‍ഷത്തേക്ക് മേയറാക്കാം എന്ന വാഗ്ദാനത്തിലായിരുന്നു വര്‍ഗീസ് എല്‍ഡിഎഫിനൊപ്പം നിന്നത്. പുല്ലഴിയില്‍ യുഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കിയതോടെ വര്‍ഗീസിന്റെ നിലപാട് ഇനി നിര്‍ണായകമാവും. അതേസമയം എല്‍ഡിഎഫിനൊപ്പം തുടരുമെന്നാണ് എം. കെ. വര്‍ഗീസ് അറിയിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തില്‍ താത്തൂര്‍പോയില്‍ വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിച്ചു. ഇവിടെ യുഡിഎഫിലെ കെ. സി. വാസന്തി 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്തും യുഡിഎഫ് വിജയിച്ചു. പറമ്പിമുക്ക്, ചോല വാര്‍ഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. പറമ്പിമുക്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നൗഫല്‍ 323 വോട്ടുകള്‍ക്ക് വിജയിച്ചു. ചോല വാര്‍ഡില്‍ അനില്‍ കുമാര്‍ 70 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം പഞ്ചായത്ത് ഭരണത്തില്‍ മാറ്റമുണ്ടാക്കില്ല.
ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രോ?ഹിത് എം പിളള 464 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: