തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് അവസാനിക്കും. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്, സിഎജി റിപ്പോര്‍ട്ട് തുടങ്ങി ഒട്ടേറെ വിവാദ വിഷയങ്ങളാണ് ഈ അവസാന കാലയളവില്‍ സഭയില്‍ ചര്‍ച്ച ചെയ്തത്. സംസ്ഥാന സര്‍ക്കാരിനെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഇവയെല്ലാം.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസില്‍ ശ്രീരാമ കൃഷ്ണനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സഭയില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്തു. സ്പീക്കറെ നീക്കാന്‍ ആവശ്യപ്പെട്ടായിരുന്നു നടപടി. നിയമസഭയില്‍ ഇത് പ്രക്ഷുബ്ദാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
അതേസമയം ധന വിനിയോഗ ബില്ലും, ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല ബില്ലും ഇന്ന് സഭ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ സിഎജിക്കെതിരെ നിയമസഭയില്‍ ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചേക്കും. മുഖ്യമന്ത്രിയായിരിക്കും പ്രമേയം അവതരിപ്പിക്കുക.
കിഫ്ബിക്ക് എതിരായ റിപ്പോര്‍ട്ട് വഴി സിഎജി സംസ്ഥാന സര്‍ക്കാരിന് മേല്‍ അനാവശ്യമായി കടന്നുകയറുന്നുവെന്ന വിമര്‍ശനം ഉന്നയിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക. ഇന്നത്തതോടെ സമ്മേളനം തീരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: