ആലപ്പുഴ: നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചദാര്‍ഡ്യത്തിന് മുന്നില്‍ പ്രതിബന്ധങ്ങളെല്ലാം മറികടന്നു, ആലപ്പുഴക്കാരുടെ അരനൂറ്റാണ്ട് കാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി. ആലപ്പുഴ ബൈപ്പാസ് 28ന് നാടിന് സമര്‍പ്പിക്കുന്നു. റോഡ് ഉള്‍പ്പടെയുള്ള അടിസ്ഥാന വികസനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ലോഭമായ സഹായമാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാകാന്‍ കാരണം. മന്ത്രി ജി. സുധാകരനുള്പ്പെടയുള്ളവരുടെ പിന്തുണയും സഹായകരമായി.
രാഷ്ട്രീയം നോക്കാതെ വികസനം ആദ്യം എന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത്. കേരളത്തിലെ പാലങ്ങള്‍, റോഡുകള്‍ എന്നിവയുടെ വികസനത്തിന് വലിയ സഹായമാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. കേന്ദ്ര റോഡ് ഫണ്ടണ്ടില്‍ നിന്ന് ഇടറോഡുകള്‍ക്ക് പോലും പണം അനുവദിക്കുകയും, സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.
28ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് നാടിന് സമര്‍പ്പിക്കുന്നത്. 6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസ്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളില്‍കൂടി പോകുന്ന ആദ്യത്തെ മേല്‍പ്പാലം. കളര്‍കോട്, കൊമ്മാടി ജങ്ഷനുകള്‍ മനോഹരമാക്കിയിട്ടുണ്ട്. പാലം സൗന്ദര്യവല്‍കരിച്ചിട്ടുണ്ട്. 408 വിളക്കുകള്‍ ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കല്‍. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴു കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 25 കോടി ചിലവഴിച്ചു. നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്.
പാതിവഴിയില്‍ നിലച്ച ബൈപ്പാസിന് 2015 ഏപ്രിലിലാണ് നിര്‍മാണോദ്ഘാടനം നടത്തിയത് 2017ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, പിന്നെയും മൂന്നുവര്‍ഷം കടന്നുപോയി. കുതിരപ്പന്തിയിലെയും മാളികമുക്കിലെയും മേല്‍പ്പാലങ്ങളുടെ നിര്‍മാണമായിരുന്നു എന്നും തടസ്സമായി നിലകൊണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ചതോടെ എല്ലാ കടമ്പകളും കടന്ന് രണ്ട് മേല്‍പ്പാലങ്ങളും പൂര്‍ത്തിയാക്കാന്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ചു.ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യം നഷ്ടമാകാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ ഉള്‍പ്പെടുത്തി പദ്ധതിയില്‍ മാറ്റം വരുത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേയാണ് ആലപ്പുഴയിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: