തിരുവനന്തപുരം: ‘എനിക്ക് കര്‍മ്മം ചെയ്യാന്‍ ഇനിയാരുണ്ട്. പുത്ര ദുഖ:ത്താല്‍ മരിക്കേണ്ടിവരുന്ന വിധവയുടെ ഗതി ഒരമ്മയക്കും വരാതിരിക്കട്ടെ.” പൊട്ടിക്കരഞ്ഞ് റിട്ടയേര്‍ഡ് അധ്യാപിക ആര് വസന്തകുമാരിയമ്മ പറഞ്ഞപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തലിരുന്നവരുടെ എല്ലാം കണ്ണില്‍ ഈറനിഞ്ഞു. മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ വസന്തകുമാരിയമ്മ
‘തന്റെ മകനെ ചതിച്ചു കൊന്നതാണ്.മകന്റേത് കരുതികൂട്ടിയുള്ള കൊലപാതമാണ്. കൊലപാതകികളെ രക്ഷിക്കാനുള്ള ശ്രമമാണ് അന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത്. മോനെ നശിപ്പിച്ചതുപോലെ കുടുംബത്തേയും നശിപ്പിക്കാനാണ് കാപാലികരുടെ ശ്രമം. കുംടുംബം അരാജകത്വത്തിലാണ്. ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ്. ഞങ്ങള്‍ക്ക് ജീവല്‍ പ്രശ്നമൊന്നുമില്ല. മകനു നീതി കിട്ടണം. പ്രദീപിനെ നല്ല രീതിയിലാണ് വളര്‍ത്തിയത്.ആവശ്യമില്ലാതെ ഒരു കാര്യത്തിലും ഇടപെടില്ലായിരുന്നു. അവനെ കുടുക്കിയതാണ്” വസന്തകുമാരിയമ്മ പറഞ്ഞു.
ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തില്‍ പ്രദീപിന്റെ കുടുംബാഗങ്ങളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റേയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആരോപണം.
പി ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമീപകാലത്ത് തിരുവനന്തപുരത്ത് സംഭവിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മരണങ്ങള് ഒട്ടേറെ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പി.ടി.തോമസ് പറഞ്ഞു. പ്രദീപിന്റെ സ്കൂട്ടര്‍ പരിശോധിക്കാനോ, രേഖകള്‍ പരിശോധിക്കാനോ അന്വേഷണം നടത്തിയ പൊലീസ് തയാറായിട്ടില്ല. അപകടമുണ്ടാക്കിയെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത വാഹനവുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും പൊലീസ് നടത്തിയില്ല. സജീവമായി മാധനിന്ന ഒരു മാധ്യമപ്രവര്ത്തകന് ഇതാണവസ്ഥയങ്കില്‍ നാളെ ആര്‍ക്കും എന്തും സംഭവിക്കാം. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുരന്തം എല്ലാവരുടേയും കണ്ണുതുറപ്പിക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി സി.ബി.ഐ. അന്വേഷണം വേണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ എം ഷാജഹാന്, മാധ്യമ പ്രവര്‍ത്തകരായ പി ശ്രീകുമാര്‍, രാജേഷ് പിള്ള, സോയിമോന്‍ മാത്യ, ശ്രീലാപിള്ള, ലക്ഷ്മി എന്നിവര്‍ സംസാരിച്ചു
ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കേസില്‍ ടിപ്പര്‍ ലോറി ്രൈഡവറര്‍ ജോയിയെ അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്ന സ്ഥലത്തിന് 150 മീറ്റര്‍ മുന്പുളള ദൃശ്യങ്ങളില്‍ രണ്ട് ആക്ടീവ സ്കൂട്ടറുകള്‍ക്ക് പിന്നിലായി പ്രദീപ് പോകുന്നത് വ്യക്തമാണ്. ഈ രണ്ട് സ്കൂട്ടറുകളെയും മറികടക്കുന്നതിനിടയിലാണ് വലതുഭാഗത്ത് കൂടി വന്ന ലോറിയില്‍ പ്രദീപിന്റെ സ്കൂട്ടര്‍ തട്ടുന്നതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഈ രണ്ട് സ്കൂട്ടറുകളും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
പ്രദീപ് ലോറിയിടിച്ച് മരണപ്പെട്ട സമയത്ത് സംഭവ സ്ഥലത്തുകൂടി സ്കൂട്ടറില്‍ സഞ്ചരിച്ചെന്നു പറയുന്നവരുടെ ചിത്രങ്ങള്‍ പൊലീസ് ഇന്ന് പുറത്തുവിട്ടു. ഈ വാഹനങ്ങളെക്കുറിച്ചോ, വ്യക്തികളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ നേമം പൊലീസുമായി ബന്ധപ്പെടണമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: