ന്യൂദല്‍ഹി : തലസ്ഥാന നഗരിയില്‍ തുടരുന്ന കര്‍ഷകര്‍ ദിവസങ്ങളായി തുടരുന്ന സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കാര്‍ഷിക മേഖല സംബന്ധിച്ച് അവഗാഹമുള്ളവരാണ് സമിതിയില്‍ ഉള്ളത്. അവരുടെ സല്‍പ്പേരിനേയും മറ്റുമാണ് നിങ്ങള്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്.
ദല്‍ഹിയില്‍ സമരം തുടരുന്ന അവസാനിപ്പിച്ചു കൂടെയെന്ന് ചോദിച്ച അദ്ദേഹം ഇതുസംബന്ധിച്ച് പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയമിക്കുകയും ചെയ്തിരുന്നു. സമരക്കാരുടെ പരാതിയും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമായാണ് വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുന്നത്. അവരെ ചോദ്യം ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുപ്രീംകോടതി ചോദിച്ചു.
സമിതിയിലെ അംഗങ്ങളെ പക്ഷപാതകികളെന്നോ, മുന്‍വിധിയോടെ വന്നവരെന്നോ വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. കര്‍ഷകര്‍ക്ക് സമിതിക്ക് മുന്നില്‍ ഹാജരായി അവരുടെ ആവശ്യങ്ങള്‍ക്കായി സംസാരിക്കാന്‍ താത്പ്പര്യമില്ലെങ്കില്‍ അത് പറഞ്ഞാല്‍ മതിയെന്നും കോടതി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ദല്‍ഹി പോലീസ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരുടെ ബെഞ്ച് പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടോപ്പം കര്‍ഷകരുടെ പരാതികകള്‍ കേള്‍ക്കാനായി നിയോഗിച്ച സമിതിയെ നീക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന് ലോക് ശക്തി സമര്‍പ്പിച്ച ഹര്‍ജിയും ഇതോടൊപ്പം കോടതി പരിഗണിച്ചിരുന്നു. അതേസമയം ട്രാക്ടര്‍ റാലി നടത്താനുള്ള അനുമതി സംബന്ധിച്ച് പോലീസിന് തീരുമാനം കൈക്കൊള്ളാമെന്നും സുപ്രീംകോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: