തിരുവനന്തപുരം: ജനുവരി 26ന് രാജ്പഥില്‍ സ്വാമിയേ ശരണമയ്യപ്പ വിളികല്‍ ഉയരും. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിസന്റെ യുദ്ധ കാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കടുവയുടെ മുകളില്‍ വില്ലും അമ്പും പിടിച്ചിരിക്കുന്ന അയ്യപ്പന്, ദുഷ്ടശക്തികളെ പരാജയപ്പെടുത്തിയതിന്റെ പ്രതീകമാണ്. ബ്രഹ്മോസ് റെജിമെന്റിന്റെ യുദ്ധവിളി അയ്യപ്പ ഭഗവാന് ഉചിതമായ ആദരമായാണ് കാണുന്നത്.
ഇന്ത്യന്‍ സൈന്യത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ റഫാല്‍ യുദ്ധവിമാനവും റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കും. ‘വ്യോമസേനയുടെ 38 വിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ നാല് വിമാനങ്ങളും പരേഡില്‍ പങ്കെടുക്കും. ദുര്‍ഗാ മാതാ കി ജയ്, ഭാരത് മാതാ കി ജയ് യുദ്ധകാഹളങ്ങളും വിവിധ രജിമെന്റുകള്‍ ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: