തിരുവനന്തപുരം: സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാതെയാണ് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റാണെന്ന് വി ഡി സതീശന്. നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ വിശദീകരണം കേട്ടുവെന്ന് റിപ്പോര്‍ട്ടിന്റെ ആ്ദ്യഭാഗത്തില് പറയുന്നു.
ഭരണഘടനയുടെ 293-ാം ആര്‍ട്ടിക്കിള്‍ ലംഘിച്ചുകൊണ്ടാണ് മസാല ബോണ്ട് ഇറക്കിയതെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അദ്ദേഹം നിയമസഭയില്‍ ഉദ്ധരിച്ചു. സിഎജി വിമര്‍ശിച്ചത് കിഫ്ബിയെയല്ല. ബജറ്റിന് പുറത്തെ കടമെടുപ്പിനെയാണ്. സിഎജി നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
സിഎജി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന വാദം ധനമന്ത്രി ഇന്നും നിയമസഭയില്‍ ആവര്‍ത്തിച്ചു. സര്ക്കാര്രിന്റെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ ബോധപൂര്‍വം കൂട്ടിച്ചേര്‍ത്തുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ നിലപടിനെ പിന്തുണച്ചാണ് ജയിംസ് മാത്യു ഉള്‍പ്പെടെയുള്ള ഭരണപക്ഷ എംഎല്‍എമാര്‍ സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: